NATIONAL POLITICS

ഒഡിഷ ; ബി.ജെ.ഡി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട നവീൻ പട്നായിക് ഗവർണ്ണറെ കണ്ടു..

img

ഭുവനേശ്വർ :

ഒഡിഷയിൽ നവീൻ പട്നായിക് ബി.ജെ.ഡി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു . തുടർച്ചയായ അഞ്ചാം തവണയും മുഖ്യമന്ത്രിയാകാനുള്ള ഭൂരിപക്ഷം ലഭിച്ച അദ്ദേഹം ഗവർണ്ണർ പ്രൊഫസ്സർ ഗണേശി ലാലിനെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു .

തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.ഡി എം.എൽ.എമാർ തലസ്ഥാനത്ത് യോഗം ചേർന്ന് പട്നായിക്കിനെ നിയമസഭാ കക്ഷി നേതാവായി ഐകകണ്ഠേന തിരഞ്ഞെടുത്തതിന് ശേഷമായിരുന്നു അദ്ദേഹം ഗവർണ്ണറെ കണ്ടത് .
നിയമസഭാ കക്ഷി നേതാവായി തന്നെ തിരഞ്ഞെടുത്തതിന് അദ്ദേഹം സാമാജികരോട് നന്ദി അറിയിച്ചു . ഒഡിഷയുടെ ആവശ്യങ്ങളുമായി ശക്തമായി മുന്നോട്ട് പോകാനും ജനങ്ങൾക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്യാനും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.ഡി എം.പിമാരോട് ആഹ്വാനം ചെയ്തു .

READ ALSO  പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും ബി.ജെ.ഡിയും ഒഡിഷയിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു .

147 നിയമസഭാ സീറ്റുകളിലേക്കും 21 ലോക്സഭാ സീറ്റുകളിലേക്കും ഒരുമിച്ചായിരുന്നു ഒഡിഷയിൽ തിരഞ്ഞെടുപ്പ് നടന്നത് .

%d bloggers like this: