
ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം . തെലുഗ് ദേശം പാര്‍ട്ടിയുടെ ഗുണ്ടകള്‍ പോളിങ് കേന്ദ്രം അടിച്ചു തകര്‍ത്തു . പലയിടങ്ങളിലും ടി.ഡി.പി പ്രവര്‍ത്തകര്‍ വോട്ടിംഗ് തടസ്സപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട് .
വൈ.എസ്.ആര് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായതിനു പിന്നാലെയാണ് ഇവര്‍ പോളിംഗ് ബൂത്ത് നശിപ്പിച്ചത് .
വെസ്റ്റ് ഗോദാവരിയില്‍ YSR കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു .
ആന്ധ്രയിലെ അനന്ത്പൂരില്‍ സ്ഥാനാര്‍ത്ഥി വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു .
ജനസേന പാര്‍ട്ടി സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്തയാണ് വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചത് . അനന്ദ്പൂരിലെ ഗൂട്ടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ഇയാള്‍:. വോട്ട് ചെയ്യാനെത്തിയപ്പോള്‍, വോട്ടിംഗ് യന്ത്രത്തിന് തകരാറുണ്ടെന്ന് ഉദ്യോഗസ്ഥരോട് കയര്‍ത്തതിന് ശേഷമാണ് വോട്ടിംഗ് യന്ത്രം തകര്‍ത്തത്”.
അതേ സമയം പലയിടങ്ങളിലും ബൂത്തുകള്‍ ടി.ഡി.പി പിടിച്ചടക്കി വച്ചിരിക്കുന്നതായി വൈ.എസ്.ആര് കോണ്‍ഗ്രസ് ആരോപിച്ചു . എന്നാല്‍ വൈ.എസ്.ആര് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തുന്നതെന്നാണ് ടി.ഡി.പി ആരോപണം .