
ഏഴു വയസുള്ള കുഞ്ഞിനെ, അതും കാമുകൻ ഇട്ടേച്ചു പോകുമെന്ന് പേടിച്ചു ജീവനോടെ ഇഞ്ചിഞ്ചായി കൊല്ലാൻ മൗന സമ്മതം നൽകിയ ഉത്തമയായ അമ്മ എന്ന സ്ത്രീ രത്നം…
രണ്ടാമത്തെ ചിത്രങ്ങളിൽ എങ്ങനെ ആ പൊന്നു മോനെ സ്വന്തം പിതാവ് സ്നേഹിച്ചിരുന്നു എന്നും കാണാം…
അഭ്യർത്ഥന ഒന്നേ ഉള്ളൂ…പൊന്നുപോലെ വളർത്താൻ കുഞ്ഞുമക്കളെ കാത്തിരിക്കുന്ന കുറെ മനുഷ്യർ ഈ ഭൂമിയിൽ ഉണ്ട്. നിങ്ങൾക് കുഞ്ഞുങ്ങൾ ഒരു ഭാരമാണെങ്കിൽ അവരെ അനാഥാലയങ്ങളിൽ ഏൽപ്പിക്കുക. ഒരിക്കലും അവര് നിങ്ങൾക്കൊരു ശല്യമാകില്ല.
ഇനി പൊതു ജനങ്ങളോട്,
നിങ്ങളുടെ പരിസരത്തു അതായത് ചുറ്റുപാടുള്ള ഒരു 10 വീഡിലെങ്കിലും ഇതുപോലെ ഒരു പീഡനം നടക്കുന്നില്ല എന്നു ഉറപ്പ് വരുത്തണം…നിയമത്തിന്റെ പഴുതുകളിൽകൂടി ഇതുപോലുള്ള കാലന്മാർ രെക്ഷപെടവുന്ന ഈ കാലത്ത് മറ്റൊരു ജീവൻ നമ്മുടെ അനാസ്ഥ കൊണ്ടു പൊലിയാൻ ഇടവരുത്തില്ല എന്നു നാം തീരുമാനിക്കേണ്ടിയിരിക്കുന്നു..