വിദ്യാഭ്യാസം.

ഓണം,ക്രിസ്മസ് അവധികൾ എട്ട് ദിവസം ആക്കും;ജയന്തി,സമാധി ദിനങ്ങളൊക്കെ ഇനി പ്രവൃത്തി ദിവസം കേരള സെൽഫ് ഫിനാൻസിങ് സ്‌കൂൾസ് ഫെഡറേഷൻ

img

തിരുവനന്തപുരം:

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണം, ക്രിസ്മസ് അവധി ഇനി എട്ട് ദിവസമാക്കുമെന്ന് കേരള സെൽഫ് ഫിനാൻസിങ് സ്‌കൂൾസ് ഫെഡറേഷൻ. സ്‌കൂളുകൾക്ക് 210 പ്രവർത്തി ദിവസങ്ങൾ ഉറപ്പുവരുത്തുകയാണ് സ്‌കൂൾ സംഘടന. മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങൾ ഈ അധ്യായന വർഷം മുതൽ പ്രവൃത്തി ദിവസങ്ങൾ ആയിരിക്കും.

സിബിഎസ് സി സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്ന സ്‌കൂളുകൾ ഉൾപ്പെട്ട ഓൾ കേരള സെൽഫ് ഫിനാൻസിങ് സ്‌കൂൾസ് ഫെഡറേഷന്റേതാണ് തീരുമാനം.മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങളിൽ കുട്ടികൾക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്നും ഫെഡറേഷൻ പ്രസിഡന്റ് രാമദാസ് കതിരൂർ അറിയിച്ചു.

READ ALSO  അക്ഷരവൃക്ഷം പദ്ധതിക്ക് ദേശിയ അവാര്‍ഡ്.

സംഘടനയിൽപ്പെട്ട സ്‌കൂളുകളിലെ അധ്യാപകരുടേയും ജീവനക്കാരുടേയും മക്കൾക്ക് അതതു സ്ഥാപനങ്ങളിൽ സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

%d bloggers like this: