GENERAL KERALA Uncategorized

ഓണം ബംബര്‍ നറുക്കെടുത്തു; 12 കോടി അടിച്ചത്‌ ഈ ടിക്കറ്റിന്, ഭാഗ്യവാൻ ആരെന്നു കാണുക

img

കേരളചരിത്രത്തിലെ ഏറ്റവുംവലിയ സമ്മാനത്തുകയുള്ള തിരുവോണം ബംബർ നറുക്കെടുത്തു. ടിഎം 160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. രണ്ടാം സമ്മാനം ടിഎ 514401 എന്ന ടിക്കറ്റിനാണ്. മഹാഭാഗ്യവാന് ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടി കൈയിൽ കിട്ടും.
46 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അവ മുഴുവൻ ഏജന്റുമാർക്ക് വിറ്റുപോയി. ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് 10 ശതമാനം കമ്മിഷനായ 1.20 കോടിയും ലഭിക്കും. 30 ശതമാനമാണ് ആദായനികുതി. 10 സീരീസുകളിലായാണ് ടിക്കറ്റുകളുള്ളത്.

ഒന്നാംസമ്മാനം കിട്ടാത്ത അതേ നമ്പറുള്ള മറ്റു സീരീസുകളിലെ ടിക്കറ്റെടുത്ത 10 പേർക്ക് അഞ്ചുലക്ഷം വീതമാണ് സമാശ്വാസ സമ്മാനം. 10 പേർക്ക് 50 ലക്ഷംവീതം രണ്ടാംസമ്മാനം. മൂന്നാംസമ്മാനമായ 10 ലക്ഷംരൂപ 20 പേർക്കുണ്ട്.
ഓരോ സീരീസിലെയും രണ്ടുപേർക്കുവീതമാണ് ഈ സമ്മാനം ലഭിക്കുക. അവസാന അഞ്ചക്കത്തിനാണ് നാലാം സമ്മാനം. 180 പേർക്ക് ഒരുലക്ഷംവീതം. അഞ്ചാംസമ്മാനം 5000 രൂപ 16,000 പേർക്ക് ലഭിക്കും.

ഓണം ബംപറിന്‍റെ 12 കോടിയുടെ ഒന്നാം സമ്മാനം ആറ് ഭാഗ്യശാലികള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന്. കരുനാഗപ്പള്ളിയിലെ ചുങ്കത്ത് ജൂവല്ലറി ജീവനക്കാര്‍ക്കാണ് ബംപര്‍ ഭാഗ്യം ലഭിച്ചത്. റോണി, വിവേക്, രതീഷ്, സുബിന്‍, റംജിം രാജീവ് എന്നവാണ് ഭാഗ്യശാലികള്‍.

കേരള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്തവണ ഓണം ബംപറിനുണ്ടായിരുന്നത്. കായംകുളം ശ്രീമുരുകാ ലോട്ടറി ഏജന്‍റ് ശിവന്‍കുട്ടി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. TM 160869 എന്ന നമ്ബറിനാണ് ബംപര്‍ ഭാഗ്യം ലഭിച്ചത്.