KERALA

ഓൺലൈൻ ഹോംസ്റ്റേകൾ ഭീകരരുടെ താവളം ; നിരീക്ഷണം ശക്തമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ..

img

കൊച്ചി :

കൊച്ചിയിലെ ഓൺലൈൻ ബുക്കിംഗ് സ്വീകരിക്കുന്ന ഹോട്ടലുകളും ഹോംസ്റ്റേകളും കർശനമായി നിരീക്ഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ . ഹോട്ടലുകളെയും , ഫ്‌ളാറ്റുകളെയും പൊലീസ് ഇപ്പോൾ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു .

കേരളത്തിലേക്കെത്തുന്ന ഭീകരവാദികൾ ഓൺലൈൻ വഴിയുള്ള ഹോംസ്റ്റേകൾ ഒളിത്താവളമാക്കുന്നത് സംബന്ധിച്ച് ജനം ടി.വി പുറത്തുവിട്ട വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .

താമസക്കാരുടെ വിവരങ്ങൾ ലഭ്യമാകാത്ത ഹോട്ടലുകൾ പൊലീസിന്റെ കർശന നിരീക്ഷണ വലയത്തിലാണ് . വിദേശികൾ ഉൾപ്പെടെയുള്ള താമസക്കാരിൽ നിന്ന് കൃത്യമായ തിരിച്ചറിയൽ രേഖകൾ ശേഖരിക്കാത്ത ഹോട്ടലുകൾക്കെതിരെ കർശന നടപടിയെടുക്കും . ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൊച്ചിയിലും അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും എന്നാൽ ആശങ്കകൾ വേണ്ടെന്നും അദ്ദേഹം പറഞ്ഞു .

%d bloggers like this: