Technology

ഓർമ്മയുണ്ടോ ഈ ചിത്രം?

img

ഇതാണ് ലോകത്തിൽ ആദ്യമായി ഒരു ഇ-മെയിലിനൊപ്പം അറ്റാച്ച്മെന്റായി അയച്ച ചിത്രം. ചിത്രത്തിൽ ഏറ്റവും വലതു ഭാഗത്ത് നിൽക്കുന്ന Nathaniel Borenstein എന്ന അമേരിക്കൻ കംപ്യൂട്ടർ ഗവേഷകനാണ് 1992-ൽ തന്റെ സഹപ്രവർത്തകന് ഈ ചിത്രം ഇ-മെയിലിനൊപ്പം അറ്റാച്ച് ചെയ്ത് അയച്ചുകൊടുത്തത്.അദ്ദേഹവും അദ്ദേഹത്തിന്റെ സഹ ഗവേഷകൻ Ned Freed-ഉം ചേർന്ന് 1992-ൽ വികസിപ്പിച്ചെടുത്ത Multipurpose Internet Mail Extension (MIME) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇ – മെയിലിനൊപ്പം ചിത്രങ്ങൾ, വീഡിയോകൾ, ഗ്രാഫിക്സുകൾ, ശബ്ദങ്ങൾ തുടങ്ങിയ മൾട്ടി മീഡിയകൾ അറ്റാച്ച് ചെയ്ത് അയക്കുന്നത്.പ്രസ്തുത സാങ്കേതികവിദ്യ 1992-ൽ വികസിപ്പിച്ചെടുക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്‌തെങ്കിലും പൊതുവായി ഇ-മെയിലുകളിൽ ഔദ്യോഗികമായി ഈ സംവിധാനം നിലവിൽ വരുന്നത് 1996-ലാണ്. RFC2045 എന്ന സാങ്കേതിക കോഡിലാണ് MIME ഇന്നറിയപ്പെടുന്നത്.നമ്മുടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര ദാമോദർദാസ് മോദി 1988-ൽ അദ്ദേഹത്തിന്റെ ഡിജിറ്റൽ ക്യാമറയിൽ എടുത്ത് ശ്രീ. എൽ.കെ അദ്വാനിക്ക് ഇ – മെയിൽ വഴി അയച്ചുകൊടുത്തു എന്ന് ഒരു മാധ്യമ ആഭിമുഖ്യത്തിൽ അദ്ദേഹം തന്നെ വെളിപ്പെടുത്തിയ ഫോട്ടോ എത്രയും പെട്ടെന്ന് അദ്ദേഹം പുറത്ത് വിടണം.അങ്ങിനെ അമേരിക്കക്കാരൻ മൾട്ടി മീഡിയ ഇ – മെയിൽ കണ്ടുപിടിക്കുന്നതിന് നാല് വർഷം മുന്നേ ആർഷഭാരത്തിൽ അറ്റാച്ച്മെന്റ് സാങ്കേതിക വിദ്യ ഉണ്ടായിരുന്നു എന്ന് ലോകം അറിയട്ടെ !
അവലംബം: ഫേസ്ബുക്ക്

%d bloggers like this: