Palakkad

കഞ്ചിക്കോട് തൊഴിലാളി സമരത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയ പെപ്‌സി കമ്പനിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു..

പാലക്കാട് :

പാലക്കാട് കഞ്ചിക്കോട് തൊഴിലാളി സമരത്തെത്തുടര്‍ന്ന് അടച്ച് പൂട്ടിയ പെപ്‌സി കമ്പനിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു . ജോയിന്റ് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരം കണ്ടാണ് പ്രവര്‍ത്തനം പുനരാരംഭിച്ചിരിക്കുന്നത് .

രണ്ട് പതിറ്റാണ്ടായി കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന പെപ്‌സി കമ്പനി രണ്ടര മാസം നീണ്ടു നിന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് പ്രവര്‍ത്തനം പുനരാരംഭിച്ചിരിക്കുന്നത് .

തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ അഞ്ച് മാസമായി പുതുക്കാത്തതില്‍ പ്രതിഷേധിച്ച് സമരം ശക്തമാവുകയും കഴിഞ്ഞ മാര്‍ച്ചില്‍ കമ്പനി ലോക്ക് ഔട്ട് ചെയ്യുകയും ചെയ്തിരുന്നു . എന്നാല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത് .

നിലവിലുള്ള മുഴുവന്‍ തൊഴിലാളികളുടേയും ശമ്പള പരിഷ്‌കാരം ഉടന്‍ നടപ്പിലാക്കുമെന്നും , വരുണ്‍ ബ്രൂവീസ് എന്ന കമ്പനിക്ക് യൂണിറ്റ് കൈമാറാന്‍ ഒരുങ്ങുന്ന പെപ്‌സി കൈമാറ്റം നടക്കുമ്പോള്‍ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട് .

ആയിരത്തോളം തൊഴിലാളികളാണ് പെപ്‌സിക്കോയില്‍ ജോലി ചെയ്യുന്നത് . യാതൊരു മുന്നറിയിപ്പുമില്ലാതെ കമ്പനി അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് പട്ടിണിയിലായ തൊഴിലാളികള്‍ കമ്പനി പ്രവര്‍ത്തനം പുനരാരംഭിച്ചതിലുള്ള ആശ്വാസത്തിലാണ് .

READ ALSO  പാലക്കാട് ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: