
കണ്ണുര്‍ :
കണ്ണൂര്‍ ജില്ലയിലെ പിലാത്തറ യു.പി സ്കൂളില്‍ 19-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നുവെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ സ്ഥിരീകരണത്തിനു പിന്നാലെ വീണ്ടും കള്ള വോട്ട് ദൃശ്യങ്ങള്‍ പുറത്തു വന്നു . കല്യാശ്ശേരി മണ്ഡലത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ള വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത് .
കല്യാശ്ശേരി മാടായിലെ 69 , 70 ബൂത്തുകളില്‍ നടന്ന കള്ള വോട്ടിനെതിരെ എല്‍.ഡി.എഫ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്കി .
പുതിയങ്ങാടി ജമാഅത്ത് സ്കൂളില്‍ സജ്ജീകരിച്ചിരുന്ന 69 , 70 ബൂത്തുകളില്‍ ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഫായിസ് , ആഷിക്ക് എന്നിവര്‍ കള്ള വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത് .
മുഹമ്മദ് ഫായിസ് 70-ാം നമ്പര്‍ ബൂത്തിലും ഫായിസ് 69-ാം നമ്പര്‍ ബൂത്തിലുമാണ് കള്ളവോട്ട് ചെയ്തത് . ചൂട്ടാടുള്ള പ്രാദേശിക നേതാവ് സൈനു നല്കിയ സ്ലിപ്പുമായാണ് ഫായിസ് വോട്ടു ചെയ്യാനെത്തുന്നത് എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ് .