GENERAL

കഥകളി , ചെണ്ട , മദ്ദളം കോഴ്‌സുകൾക്ക് അപേക്ഷിക്കാം..

img

തൃശൂർ :ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിൽ പി.എസ്.സി. അംഗീകൃത കഥകളി വേഷം , കഥകളിസംഗീതം (6 വർഷ കോഴ്‌സ്) , ചെണ്ട , മദ്ദളം (4 വർഷ കോഴ്‌സ്) , ചുട്ടി (3 വർഷ കോഴ്‌സ്) എന്നീ വിഷയങ്ങളിൽ ഡിപ്പോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന്‌ മേൽ പറഞ്ഞ വിഷയങ്ങളിൽ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അതത് വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിലേക്കും അപേക്ഷിക്കാം .ഡിപ്ലോമാ കോഴ്‌സുകളിലേക്ക് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് വിജയം .പരിശീലനവും ഭക്ഷണം ഒഴികെയുള്ള താമസ സൗകര്യവും സൗജന്യമായിരിക്കും .പ്രതിമാസം 1000 രൂപ സ്റ്റൈെപ്പൻഡും ലഭിക്കും .കഥകളി വേഷം വിദ്യാർഥികൾക്ക് സ്റ്റൈെപ്പൻഡിനു പുറമേ സ്‌കോളർഷിപ്പിനും അർഹതയുണ്ടായിരിക്കും .പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം നൽകുന്നതാണ് .

താത്‌പര്യമുള്ളവർ മെയ് 25ന്‌ മുൻപ് താഴെ പറയുന്ന മേൽവിലാസത്തിൽ അപേക്ഷിക്കണം .വിലാസം :സെക്രട്ടറി ,ഉണ്ണായി വാരിയർ സ്മാരക കലാനിലയം , ഇരിങ്ങാലക്കുട – 680121 , തൃശ്ശൂർ ജില്ല ,ഫോൺ : 0480 2822031.

%d bloggers like this: