NATIONAL POLITICS

കന്നിപ്രസംഗത്തിൽ ദേശത്തെ കയ്യിലെടുത്ത് “മഹുവ മൊയ്ത്ര”

img

പ്രിയപെട്ട MP ,താങ്കൾ തൃണമൂൽ MP യാണ്, തൃണമൂലിന്റെ തെറ്റായ രാഷ്ട്രീയരീതി നാടു മുഴുവൻ കാണുകയാണ്. എന്നാലും താങ്കൾ ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിന് ബിഗ് സല്യൂട്ട്. താങ്കളുടെ പ്രസംഗം ഗംഭീരം അഭിനന്ദനങ്ങൾ.
ഇക്കാര്യങ്ങൾ താങ്കളുടെ നേതാവ്
മമതാ ബാനര്ജിയ്ക്കു കൂടി പറഞ്ഞു മനസ്സിലാക്കി കൊടുക്കൂക.

മഹുവ മൊയ്ത്ര കസറി..

പാർലിമെന്റിലെ കന്നിപ്രസംഗം.

ഒറ്റവാക്കിൽ പറഞ്ഞാൽ അതിഗംഭീരം.. പത്ത് മിനുട്ടിനുള്ളിൽ അവർ പറയാനുള്ളതെല്ലാം പറഞ്ഞു.

നിങ്ങൾക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഒരു പാർലിമെന്റാണെങ്കിലും വിയോജിപ്പിന്റെ ശബ്ദം കേൾക്കാൻ തയ്യാറാവണമെന്ന് പറഞ്ഞു കൊണ്ടാണ് മഹുവ പ്രസംഗം തുടങ്ങിയത്..

ഭ്രാന്തവും അപകടകരവുമായ ഒരു ദേശീയതാ വാദത്തിലേക്ക് രാജ്യം പോവുകയാണ്.. ദേശീയ ബോധം ജനങ്ങളെ ഒന്നിപ്പിക്കണം.. പക്ഷേ അവരെ വിഭജിക്കുന്ന ഒരു ദേശീയതയിലേക്കാണ് നിങ്ങൾ രാജ്യത്തെ കൊണ്ട് പോകുന്നത്.. അര നൂറ്റാണ്ടിലധികമായി ഇന്ത്യയിൽ ജീവിക്കുന്ന മനുഷ്യരോട് പൗരത്വം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റുകൾ നിങ്ങൾ ആവശ്യപ്പെടുന്നു. എന്നാൽ സ്വന്തം വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന കോളേജ് സർട്ടിഫിക്കറ്റ് പോലും ഹാജരാക്കാൻ കഴിയാത്ത ഭരണാധികാരികളാണ് നിങ്ങൾ..

READ ALSO  സ്ഥാനാര്‍ത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം ജനങ്ങളെ അറിയിക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ

2014 മുതൽ 2019 വരെയുള്ള അഞ്ച് വർഷങ്ങളിൽ രാജ്യം കണ്ട കൊലപാതകങ്ങൾ നിങ്ങൾ പാകിയ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫലമാണ്.. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട പെഹ്‌ലു ഖാൻ മുതൽ ഇന്നലെ കൊല്ലപ്പെട്ട തബ്രീസ് അൻസാരി വരെയുള്ള മനുഷ്യരെ ഓർക്കണം.. ആ ലിസ്റ്റ് തുടർന്ന് കൊണ്ടേയിരിക്കുകയാണ്.

രാജ്യത്തെ മാധ്യമങ്ങളെ മുഴുവൻ നിങ്ങൾ വിലക്കെടുത്തിരിക്കുന്നു. ഫാക്റ്റുകളും ഫിഗറുകളുമല്ല, വ്യാജ വാർത്തകളും പ്രോപഗണ്ടകളും കൊണ്ട് നിറഞ്ഞിരിക്കുന്നു അവ.. പ്രതിഷേധത്തിന്റെ ശബ്ദങ്ങളെ നിങ്ങൾ വിലക്കെടുത്ത മാധ്യമങ്ങൾ നിർലജ്ജം തമസ്കരിക്കുന്നു. കർഷകരുടെ പ്രശ്നങ്ങളോ തൊഴിലില്ലായ്മയോ അല്ല വ്യാജ വാർത്തകളും വാട്സാപ്പ് ഫേക്കുകളും കൊണ്ടാണ് നിങ്ങൾ തെരഞ്ഞെടുപ്പ് ജയിച്ചത്.. ഭീകരാക്രമണങ്ങളും സൈനികരുടെ മരണങ്ങളും കൂടിക്കൂടി വന്നപ്പോഴും രാജ്യത്തിന്റെ സൈനിക നേട്ടങ്ങളെ ഒരു വ്യക്തിയിലേക്ക് നിങ്ങൾ കേന്ദ്രീകരിപ്പിച്ചു.

ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ പ്രകടമായ സൂചനകൾ എണ്ണിയെണ്ണിപ്പറഞ്ഞ മഹുവ മൊയ്ത്ര പ്രസംഗം അവസാനിപ്പിച്ചത് പാർലിമെന്റ് മെമ്പർമാരോടുള്ള ഒരു ചോദ്യത്തോടെയാണ്..

READ ALSO  പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഈ രാജ്യത്തെ ഭരണഘടന ഉയർത്തിപ്പിടിക്കണമോ അതോ അതിന്റെ ശവമടക്കിന് കാർമികത്വം വഹിക്കണമോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.

ബെഞ്ചിലിരിക്കുന്നതിന് മുമ്പ് ഇടിവെട്ട് പോലെ രണ്ട് വരി കവിത കൂടി ചൊല്ലി മഹുവ..

സഭീ കാ ഖൂൻ ഹേ ശാമിൽ യഹാ കാ മിട്ടീ മേ ..
കിസീ കാ ബാപ് കാ ഹിന്ദുസ്ഥാൻ തോഡീ ഹേ..

(എല്ലാ വിഭാഗം ജനങ്ങളുടേയും രക്തകണങ്ങൾ ഈ മണ്ണിലുണ്ട്,
ആരുടേയും തന്തയുടെ സ്വകാര്യ സ്വത്തല്ല ഈ ഹിന്ദുസ്ഥാൻ)

READ ALSO  സ്ഥാനാര്‍ത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം ജനങ്ങളെ അറിയിക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ

ക്രിമിനലുകൾക്കും ഗുണ്ടകൾക്കും കൊലയാളികൾക്കും ഭൂരിപക്ഷമുള്ള ഒരു പാർലിമെന്റിലും ഇതുപോലെ സംസാരിക്കാൻ ആർജ്ജവമുള്ള ഏതാനും പേരുണ്ടെന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് പ്രതീക്ഷ നൽകുന്നത്.

.

%d bloggers like this: