CINEMA POLITICS

കമൽ ഹാസൻ എഴുതുന്നു

img

എനിക്ക് സാധ്യമായത് ഞാൻ ചെയ്യുന്നു.തമിഴ്നാട്ടിൽ ഇടത് പക്ഷം മത്സരിക്കുന്ന സീറ്റുകളിൽ യാതൊരു ഉപാധികളുമില്ലാതെ ഞാൻ രൂപം കൊടുത്ത പാർട്ടി അവർക്ക് വോട്ട് ചെയ്യും. അവരെല്ലാം തികഞ്ഞവരായത് കൊണ്ടല്ല.. അവരിൽ ഒരുപാട് ശരികളുണ്ട് എന്നതിന്റെ പേരിലാണത്…
:-ലോകപ്രശസ്ത ഇന്ത്യൻ സിനിമാതാരം കമൽ ഹാസൻ.

തീർച്ചയായും വരാൻ പോകുന്ന തെരെഞ്ഞെടുപ്പ് ഒരു വലിയ പോർമുഖം തന്നെയാണ്….
ഇതുവരെയുള്ള ഇലക്ഷനുകളിൽ നാം വികസനങ്ങളും, രാഷ്ട്രീയവും ചർച്ച ചെയ്തപ്പോൾ ഇന്നത്തെ തെരെഞ്ഞെടുപ്പ് ചർച്ച ചെയ്യുന്നത് പ്രബുദ്ധതയ്ക്ക് പേര് കേട്ട മലയാളി മലയാളിയായ് ഇനിയും ആത്മാഭിമാനത്തോടെ തുടരണോ.. അതോ ഉത്തരേന്ത്യയെ പോലെ ആചാരവും മതവും പേറി, അതിന്റെ ഭ്രാന്ത് വന്ന് നശിച്ച സമൂഹമായ് മാറി പുതിയ തുടക്കം തുടങ്ങണോ എന്നതാണ്…..
നിങ്ങൾ ഇടത് പക്ഷക്കാരല്ലായിരിക്കാം.. കമ്യൂണിസം നിങ്ങൾക്കിഷ്ടമില്ലായിരിക്കാം.. അവരിലെ ചിലരുടെ പ്രവൃത്തികൾ നിങ്ങളിൽ നീരസം നിറച്ചിരിക്കാം..പക്ഷേ ഒന്നുണ്ട്… ഇന്ത്യയിലൊരിടത്തുമില്ലാത്ത ആരോഗ്യകരവും, സൗഹാർദ്ധപരവും, കലാപ ഭീതികളുമില്ലാത്ത ഒരു അന്തരീക്ഷം ഇവിടെയിങ്ങിനെ എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ഇവിടെയിപ്പോഴും തുടരുന്നതിൽ സഹ്യാദ്രി പോലെ ഒരു വൻമതിലായ്… മഹാമേരുവായ് നിലകൊള്ളുന്ന ഇടത് പക്ഷ ആശയങ്ങൾക്ക് നന്ദി പറഞ്ഞേ തീരൂ……
മതത്തിന്റെ പേരിൽ ഒരു മനുഷ്യന് നേരെ വാളുയർത്തുന്നവൻ ഇവിടെ നൂറുവട്ടം ചിന്തിക്കും… കാരണം അവനിലേക്ക് തന്നെ തിരിച്ചുകയറുന്ന നൂറ് നൂറ് ചൂണ്ട് വിരലുകൾ ഇവിടെയുണ്ട്.. മറ്റ് സംസ്ഥാനങ്ങളിൽ അതില്ല…
ഇവിടെ ഏറിവന്നാൽ അവന് കളക്ടർ അനുപമയെ നസ്രാണിച്ചി എന്ന് വിളിച്ച് ദേഷ്യം തീർക്കാം…
സംവിധായകൻ കമലിനെ കമാലുദ്ധീ നാക്കി ചൊറിഞ്ഞു കൊണ്ടിരിക്കാം…
ഷാനി പ്രഭാകരനെ അന്നാ ജോസഫാക്കി പിറുപിറുത്തു കൊണ്ടിരിക്കാം….
അത്രയേ പറ്റൂ… അതിനപ്പുറം അവന്റെ കൈ പൊങ്ങില്ല.. അതിവിടത്തെ നിയമങ്ങളെ പേടിച്ചല്ല… പോക്രിത്തരം കാണിച്ചാൽ തിരിച്ച് മോന്തയടിച്ചു പൊട്ടിക്കുന്ന പ്രതികരണ ശീലമുള്ള സമൂഹത്തെ പേടിച്ചിട്ട് തന്നെയാണ്….
ഇവിടെ ആര് വീണാൽ ഞങ്ങളുടെ കാര്യം വളരെ എളുപ്പമാകും എന്നവർക്ക് പക്കാ ബോധ്യമുണ്ട്. ആ വീഴ്ചയ്ക്ക് ശേഷം സമീപ ഭാവിയിൽ ഇവിടെ നടക്കാൻ പോകുന്ന കാര്യങ്ങളെ പറ്റി ഏതൊരു മലയാളിക്കും ബോധമുണ്ടാവണം…
വികസനങ്ങളെ പറ്റി ചർച്ച ചെയ്തു കൊണ്ട് നിങ്ങൾക്കാ വൻമതിൽ തകർക്കാനാകില്ല…. ആശയം കൊണ്ട് നിങ്ങൾക്കവരെ തോൽപിക്കാനാവില്ല.. പകരം കണ്ട് പിടിച്ച സൂത്രമാണ് ആചാരവും, അമ്പലങ്ങളും.. പള്ളികളും.
ആരാധനാലയങ്ങളിലേക്ക് എല്ലാവരെയും സമരായ് കൊണ്ടെത്തിച്ച രാഷ്ട്രീയ മുന്നേറ്റമാണ് ഇന്നിവിടെ നിലനിൽക്കുന്നത് എന്ന് നമുക്കറിയാം..
അവരെ തോൽപിക്കാൻ ആരാധനാലയങ്ങൾ മാത്രം മതിയാകില്ല എന്ന തിരിച്ചറിവ് കൂടിയാവണം ഈ ഇലക്ഷൻ ഫലം..
കമ്യൂണിസ്റ്റാശയങ്ങളെ തോൽപിക്കേണ്ടത് ഇന്ന് കേരള വിരുദ്ധരുടെ മുഖ്യ അജണ്ടയാണ്….കോൺഗ്രസ് അവർക്ക് ഒരു തടസമേയല്ല… ഒന്നിനും….. അവർക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല എന്ന അനുഭവപാഠം അവർക്ക് നന്നായുണ്ട്.
മറിച്ചിടേണ്ടത് കമ്യൂണിസ്റ്റുകാരെയാണ്… എന്നാലേ ഞങ്ങൾക്കിവിടെ തുടങ്ങാനാവൂ എന്ന സത്യം RSS നും, കോൺഗ്രസിലെ മിനി സങ്കികൾക്കും നന്നായറിയാം….

ചിന്തിക്കുക… കമ്മികളോടുള്ള വിയോജിപ്പും ഭിന്നതകളും തീർക്കാൻ അവസരങ്ങൾ ഇനിയുമുണ്ട്.പക്ക്ഷേ അതിന് വേണ്ടി ഇരിക്കുന്ന കൊമ്പ് മുറിക്കരുത്..
ഉത്തരേന്ത്യൻ പരീക്ഷണങ്ങൾക്ക് മുന്നിൽ പൊട്ടൻമാരെ പോലെ സ്വയം ബലി നൽകരുത്. സ്വന്തം മലയാള പൈതൃകം ഉയർത്തിപ്പിടിക്കുക. വരും തലമുറയ്ക്ക് കൂടി ഈ സൗഹാർദ്ധത്തെ കാത്ത് വെയ്ക്കുക……

വെല്ലുവിളികളെ തോൽപ്പിക്കാം ഇടത് പക്ഷത്തോടൊപ്പം കൈകോർത്ത് നിന്നു കൊണ്ട്…..

കമൽ ഹാസൻ

%d bloggers like this: