CRIME Kannur

കരാറുകാരന്റെ മരണം. അഞ്ച് കോൺഗ്രസ്സ് ഭാരവാഹികൾ കസ്റ്റഡിയിൽ.

img

ചെറുപുഴയിലെ കരാറുകാരന്റെ മരണം, കരുണാകരൻ ട്രസ്റ്റ് ഭാരവാഹികളായ 5 കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും, സാമ്പത്തിക ക്രമക്കേടും, വഞ്ചനാകുറ്റവും ചുമത്തിയാവും അറസ്റ്റ്.

കണ്ണൂർ ചെറുപുഴയിൽ കരാറുകാരൻ മരിച്ച സംഭവത്തിൽ ആറു മണിക്കൂറിലധികം സമയം എടുത്താണ് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ എട്ടു പേരുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തിയത്

കണ്ണൂർ ചെറുപുഴയിൽ കരാറുകാരൻ മരിച്ച സംഭവത്തിൽ ആറു മണിക്കൂറിലധികം സമയം എടുത്താണ് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ എട്ടു പേരുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തിയത്. മുൻ കെപിസിസി നിർവാഹകസമിതി അംഗം കെ കുഞ്ഞികൃഷ്ണൻ നായർ, കോണ്‍ഗ്രസ് നേതാക്കളായ കെ.കെ. സുരേഷ്‌കുമാര്‍, റോഷി ജോസ്, ടോമി പ്ലാച്ചേരി എന്നിവരിൽ നിന്ന് പോലീസ് വിവരങ്ങൾ ആരാഞ്ഞു. പി.എസ് സോമന്‍, ടി.വി അബ്ദുള്‍സലീം, സി.ഡി. സ്‌കറിയ, ജെ. സെബാസ്റ്റ്യന്‍ എന്നിവരും തളിപ്പറമ്പ് ഡി വൈ എസ് പി ഓഫീസിൽ എത്തി മൊഴി നൽകിയിരുന്നു.