ലോക്സഭാ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്. പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ ആദ്യമായി താമരവിരിഞ്ഞ കന്നഡ മണ്ണില്‍. തിരഞ്ഞെടുപ്പില്‍ നിര്‍ണാകമായ വിജയം കൊയ്യണമെങ്കില്‍ എങ്ങനെയെങ്കിലും അധികാരം തിരിച്ചുപിടിക്കണമെന്ന ചിന്തയിലാണ് ബിജെപി.ദിവസങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തിയിരുന്നെങ്കിലും കൃത്യമായ ഇടപെടലിലൂടെ ഭരണപക്ഷം അത് തകര്‍ത്തിരുന്നു. എന്നാല്‍ സംസ്ഥാന ബജറ്റിന് മുന്‍പ് തന്നെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള തന്ത്രങ്ങള്‍ ബിജെപി സജീവമാക്കിയെന്നാണ് വിവരം. ബജറ്റിന് മുന്‍പ് ആറ് വിമതര്‍ രാജിവെച്ചേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
വീണ്ടും കര്‍ണാടക
104 സീറ്റുകള്‍ വേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിന്‍റെ തന്ത്രങ്ങളാണ് ബിജെപിയെ കര്‍ണാടകത്തില്‍ അധികാരത്തില്‍ നിന്ന് പുറത്തെത്തിച്ചത്. അവസാന നിമിഷം ജെഡിഎസുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.117 എംഎല്‍എമാരുടെ പിന്തുണയായിരുന്നു കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന്.
കളി വിടാതെ ബിജെപി
എന്നാല്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാന്‍ അന്ന് മുതല്‍ ബിജെപി ശ്രമം തുടങ്ങി. എംഎല്‍എമാരെ പണവും പദവിയും വാഗ്ദാനം ചെയ്ത് രാജിവെയ്പ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഭരണ പക്ഷം അതിനെ സമര്‍ത്ഥായി പൊളിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസിലെ അതൃപ്തരായ എംഎല്‍എമാരെ മുംബൈയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയും രണ്ട് സ്വതന്ത്രരെ രാജിവെപ്പിച്ചും ചില കളികള്‍ ബിജെപി പുറത്തെടുത്തിരുന്നു.
ബജറ്റിന് മുന്‍പ്
തങ്ങളുടെ എംഎല്‍എമാര്‍ എല്ലാവരും തങ്ങള്‍ക്കൊപ്പം തന്നെയുണ്ടെന്നും സര്‍ക്കാര്‍ സുരക്ഷിതമാണെന്നും ഭരണപക്ഷം അവകാശപ്പെട്ടു.എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഏഴ് മാസം പ്രായമുള്ള സര്‍ക്കാരിനെ വീഴ്ത്താനുള്ള അവസാന വട്ട നീക്കങ്ങളും പുറത്തെടുത്തിരിക്കുകയാണ് ബിജെപി.
തിരഞ്ഞെടുപ്പിന് മുന്‍പ്
ബിജെപിക്ക് 104 എംഎല്‍എമാരാണ് ഉള്ളത്. സര്‍ക്കാരിനെ താഴെയിറക്കണമെങ്കില്‍ വെറും 11 എംഎല്‍എമാര്‍ മാത്രം രാജിവെച്ചാല്‍ മതിയാകും.ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അത് സാധ്യമാകണം എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.
മറുപണിയുമായി കോണ്‍ഗ്രസ്
അതേസമയം ബിജെപി എംഎല്‍എമാരെ ചാടിച്ചാല്‍ കോണ്‍ഗ്രസും എംഎല്‍എമാരെ ബിജെപി കാമ്പില്‍ നിന്ന് ചാടിച്ചേക്കുമെന്ന ഭയം ബിജെപിക്കുണ്ട്. കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ അടക്കമുള്ള പ്രമുഖര്‍ ഇക്കാര്യത്തില്‍ ബിജെപിക്ക് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
2008 ആവര്‍ത്തിക്കുമോ?
അതിനിടെ താന്‍ രാജിവെയ്ക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരെ അടക്കി നിര്‍ണത്തണം എന്നായിരുന്നു കുമാരസ്വാമി മുന്നറിയിപ്പ് നല്‍കി. മറ്റൊരു 2008 കര്‍ണാടകത്തില്‍ ആവര്‍ത്തിക്കുമോയെന്നും ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നുണ്ട്.