NATIONAL POLITICS

കര്‍ണാടകയിലെ അയോഗ്യരാക്കിയ എംഎല്‍എമാര്‍ നാളെ ബിജെപിയില്‍ ചേരും.

കർണാടകയിലെ അയോഗ്യരാക്കിയ 17 കോൺഗ്രസ്-ജെഡിഎസ് വിമത എംഎൽഎമാർ വ്യാഴാഴ്ച ബിജെപിയിൽ ചേരും. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ അശ്വത്നാരായണനാണ് ഇക്കാര്യം അറിയിച്ചത്.

അയോഗ്യരാക്കിക്കൊണ്ടുള്ള സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവെച്ചതിന് പിന്നാലെയാണ് തീരുമാനം. ഡിസംബർ അഞ്ചിന് 15 സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ അയോഗ്യരാക്കിയ എംഎൽഎമാർ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്നാണ് സൂചന. ഇവർക്ക് മത്സരിക്കുന്നതിന് തടസ്സമില്ലെന്ന് ഇന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു

അയോഗ്യരാക്കിയ എംഎൽഎമാർ ബിജെപിയിൽ ചേരാൻ താത്പര്യം പ്രകടിപ്പിക്കുകയും മുതിർന്ന നേതാക്കളെ സന്ദർശിക്കുകയും ചെയ്തിട്ടുണ്ടെന്ന് അശ്വത് നാരായണൻ പറഞ്ഞു. രാവിലെ 10.30-ന് ബെംഗളൂരുവിൽ വെച്ചായിരിക്കും ഇവർക്ക് പാർട്ടി അംഗത്വം നൽകുക. മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കാട്ടീൽ എന്നിവരുടെ സാന്നിധ്യത്തിലാകും പാർട്ടി പ്രവേശം.

READ ALSO  ഫാസ്ടാഗ് വിവരങ്ങള്‍ ശേഖരിക്കണം

%d bloggers like this: