CINEMA KERALA SOCIAL MEDIA

കലാലയ പ്രണയവിവാഹിതരുടെ സംഗമം ആദ്യമായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ.

img

ശ്രിശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് കഴിഞ്ഞ 25 വർഷക്കാലയളവിനിടയിൽ പ്രണയ വിവാഹിതരായവരുടെ സംഗമം ‘സാഫല്യം 2019 ‘ ഒക്ടോബർ 12 ന്

രാവിലെ 10 മുതൽ ചേരും.

കലാ സാംസ്കാരിക സിനി വാ രംഗത്തെ പ്രഗൽഭർ വിശിഷ്ട അഥിതികളായെത്തുന്ന സംഗമം വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം നിർവഹിക്കും.

സംഗമത്തിന്റെ First Look Poster പ്രമുഖ ചിന്തകനും പ്രഭാഷകനുമായ ഡോ. സുനിൽ പി. ഇളയിടം പ്രകാശനം നിർവ്വഹിച്ചു. സംഘാടക സമിതി ഭാരവാഹികളായ പി.എസ്.സുബിൻ, പി.യു. ജോമോൻ, ബേസിൽ ജോർജ് , ലിബിൻ മാത്യൂ എന്നിവർ സംസാരിച്ചു.