
കൊച്ചി :
സുരേഷ് കല്ലട ബസിലെ യാത്രക്കാരെ മര്‍ദ്ദിച്ച് സംഭവത്തില്‍ എല്ലാ പ്രതികളും പിടിയില്‍ . കേസില്‍ ഇത് വരെ 7 പേര് അറസ്റ്റിലായി . ആലുവ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു . ഇവരെ എറണാകുളം സബ് ജയിലേയ്ക്ക് മാറ്റിയിട്ടുണ്ട് .
അതേ സമയം , ബസ് ഉടമ ഹാജരായില്ലെങ്കില്‍ നിയമനടപടി കൈക്കൊള്ളുമെന്ന് പോലീസ് വ്യക്തമാക്കി . അന്തര്‍ സംസ്ഥാന ബസുകളെ നിയന്ത്രിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മിന്നല്‍ പരിശോധനാ സ്ക്വാഡുകളെ എല്ലാ ആര്.ടി.ഓഫീസിലും നിയമിക്കാനും ഗതാഗത കമ്മീഷന് ഉത്തരവിട്ടു .
ശനിയാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം . രാത്രി തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ബസ് ഹരിപ്പാട് വെച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു . തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു ബസില്‍ കൊച്ചിയിലേയ്ക്ക് കൊണ്ടു പോയി . വൈറ്റില എത്തിയപ്പോള്‍ ബസ് ജീവനക്കാര്‍ സംഘം ചേര്‍ന്ന് തിരിച്ചടിക്കുകയായിരുന്നു . മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ ബസില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു .
ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് ബസ് ജീവനക്കാരുടെ അതിക്രമം പുറത്തായത് .