GENERAL

കള്ളവോട്ടില്‍ റിപ്പോര്‍ട്ട് തേടി, നടന്നത് ഗുരുതര കുറ്റം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍…

img

തിരുവനന്തപുരം:

കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് ചെയ്ത സംഭവത്തിൽ കളക്ടർമാരോട് റിപ്പോർട്ട് തേടിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ. വാർത്തകളിൽ വന്ന ദൃശ്യങ്ങൾ ഇപ്പോൾ കണ്ടു. ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ ഗൗരവകരമായ കുറ്റമാണ്.

കളക്ടർമാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ, കാസർകോട് കളക്ടർമാരോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. കള്ളവോട്ട് നടന്നിട്ടുണ്ടെങ്കിൽ അത് തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് ചെയ്യും. തിരഞ്ഞെടുപ്പ് കമ്മീഷനാണ് അതിൽ കൂടുതൽ തീരുമാനമെടുക്കേണ്ടത്.

ഇത്തരം കാര്യങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാവും. രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാർ നിശബ്ദരായി ഇരുന്നു എന്നത് എന്താണെന്ന് അറിയില്ല. ഇത്തരത്തിൽ കള്ളവോട്ടുകൾ പിടിക്കാനാണ് വെബ് ക്യാമറ ഉൾപ്പടെയുള്ള സംവിധാനങ്ങളുള്ളത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടാണ് കണ്ണൂരിൽ ഇത്ര കൂടുതൽ ബൂത്തുകളിൽ ക്യാമറ വെച്ചത്.

READ ALSO  യാത്രയയപ്പും പൂരസ്‌കാരങ്ങളും നൽകി

വ്യാപകമായി കള്ളവോട്ട് നടന്നു എന്ന് പറയാൻ കഴിയില്ല. രണ്ട് സ്ഥലങ്ങളിൽ നിന്ന് മാത്രമാണ് പരാതി ഉണ്ടായിരിക്കുന്നത്. നേരത്തെ ഈ പോളിങ് ബൂത്തുകളിൽ നിന്ന് പരാതി വന്നതായി ഓർക്കുന്നില്ല. കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടാകാം. ഇപ്പോൾ പുറത്ത് വന്നത് വെബ്കാസ്റ്റിന്റെ ദൃശ്യങ്ങൾ തന്നെയാകുമെന്നും ടിക്കാറാം വീണ വ്യക്തമാക്കി.

%d bloggers like this: