കശ്മീര്‍ താഴ്‌വരയില്‍ കനത്ത മഞ്ഞുവീഴ്ച്ചയും മഴയും; ഒമ്ബത് വീടുകള്‍ തകര്‍ന്നു

ഉധംപൂര്‍: കശ്മീര്‍ താഴ്‌വരയില്‍ കനത്ത മഴയിലും മഞ്ഞുവീഴ്ച്ചയിലും വ്യാപക നാശം. മഴയും മഞ്ഞുവീഴ്ച്ചയും ശമനമില്ലാതെ തുടര്‍ന്നതോടെ കശ്മീര്‍ താഴ്‌വരയിലെ ജന ജീവിതം താളം തെറ്റി. ജമ്മുകശ്മീരിലെ ഉധംപൂര്‍ ജില്ലയിലാണ് കനത്ത മഞ്ഞുവീഴ്ച്ചയിലും മഴയിലുമായി ജനങ്ങള്‍ ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ മഞ്ഞ് വീണ് തകര്‍ന്നത് ഒമ്ബത് വീടുകളാണ്.

വീടും മറ്റ് വസ്തുവകകളും നഷ്ടപ്പെട്ടതോടെ ജനങ്ങള്‍ സമീപത്തെ ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. 2,500 ഹെക്ടര്‍ ഭൂമില്‍് മണ്ണിടിച്ചിലുമുണ്ടായി. മഞ്ഞുവീഴ്ച്ച തുടരുന്ന സാഹചര്യത്തില്‍ തിരിച്ചു വരുന്നതും സാധ്യമല്ല. പൂര്‍ണമായും തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കുവാനായി രക്ഷാധികാരിയുടെ സഹായാവും ആവശ്യപ്പെട്ടിട്ടുണ്ട്.

മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ഹൈവേ ഉള്‍പ്പടെയുള്ള പല പാതകളും കഴിഞ്ഞ അഞ്ച് ദിവസമായി അടഞ്ഞുകിടക്കുകയാണ്. ഹൈവേയിലെ 300 കിലോമീറ്റര്‍ ദൂരം തുറക്കാനാവാത്ത വിധം സങ്കീര്‍ണ്ണമായ അവസ്ഥയിലാണ്. എന്നാല്‍ മഞ്ഞുമൂടിക്കിടക്കുന്ന ബന്നഹില്‍ മുതല്‍ ഖാസിഗുണ്ഡ് വരെയുള്ള പാത സഞ്ചാര യോഗ്യമാക്കിയതായി ട്രാഫിക് വൃത്തങ്ങള്‍ അറിയിച്ചു.