
ഹൈദരാബാദ് :
കാമുകിയെ കൊലപ്പെടുത്തി ഓടയിൽ തള്ളിയ യുവാവ് പൊലീസ് പിടിയിലായി . ഹൈദരാബാദിലാണ് സംഭവം . മെക്കാനിക്കൽ എഞ്ചിനീയറായ സുനിലാണ് പിടിയിലായത് .
25കാരിയായ യുവതിയും സുനിലുമായി അടുപ്പത്തിലായിരുന്നു . യുവതിയും എഞ്ചിനീയറാണ് . ബിഹാറുകാരനായ സുനിലും യുവതിയും ഹൈദരാബാദിലായിരുന്നു ജോലി ചെയ്തിരുന്നത് .
വിദേശത്തേക്ക് പോകാനാണെന്ന് പറഞ്ഞ് യുവതിയെ ലോഡ്ജിൽ വിളിച്ചു വരുത്തിയ ശേഷം ഇയാൾ കൊലപ്പെടുത്തുകയായിരുന്നു.
കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി ഓടയിൽ തള്ളുകയായിരുന്നു. സ്യൂട്ട് കേസ് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു . തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുനിൽ പിടിയിലായത് .
പെൺകുട്ടിയെ വിവാഹം കഴിക്കാൻ താത്പര്യമില്ലാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് യുവാവ് പൊലീസിന് മൊഴി നൽകി . കേസിൽ അന്വേഷണം പുരോഗമിക്കുന്നു .
മാതാപിതാക്കളുടെ അനുവാദത്തോടെയാണ് യുവതി സുനിലിനൊപ്പം പോകാൻ തയ്യാറായത് …