KERALA

കാലവര്‍ഷം ഇന്ന് കേരളത്തില്‍; നാളെ മുതല്‍ ശക്തമാകുമെന്ന് റിപ്പോര്‍ട്ട്..

img

തിരുവനന്തപുരം:

ഇന്നു കേരളത്തിലെത്തുന്ന കാലവര്‍ഷം മുതല്‍ ശക്തമാകുമെന്ന് റിപ്പോർട്ട്. അറബിക്കടലില്‍ കേരള-കര്‍ണാടക തീരത്തോടു ചേര്‍ന്ന് വരുംദിവസങ്ങളില്‍ രൂപംകൊളളുന്ന ന്യൂനമര്‍ദം മൂലമാണ് കാലവർഷം ശക്തമാകുന്നത്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാലും ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നും കേരളതീരത്ത് അപകടസാധ്യതയില്ലെന്നുമാണ് സൂചന. അതേസമയം കേരളത്തില്‍ തിങ്കള്‍,ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

READ ALSO  കണ്ണുകളിലെ കാന്‍സര്‍ ചികിത്സയ്ക്ക് ഒക്യുലര്‍ ഓങ്കോളജി വിഭാഗം
%d bloggers like this: