FOOT BALL

കാലിക്കടവ് ഫുട്ബോൾ അക്കാദമിക്ക് വി പി സത്യൻ സ്മാരക ട്രോഫി

img

തൃക്കരിപ്പൂർ:

കാസർകോട് സ്പോർട്സ് അക്കാദമിയുടെ ഓൾ കേരള അക്കാദമി ഫുട്ബോൾ ചാംമ്പൻഷിപ്പിൽ കാലിക്കടവ് ഫുട്ബോൾ അക്കാദമിക്ക് വി പി സത്യൻ സ്മാരക ട്രോഫി.

നാലുവിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ അണ്ടർ 10 വിഭാഗത്തിലെ ജേതാക്കൾക്കാണ് ട്രോഫി. ആതിഥേയരായ നീലേശ്വരം ഫുട്ബോൾ അക്കാദമിയെ 2– 4 നു പരാജയപ്പെടുത്തിയാണ് വിജയം. അണ്ടർ 12 വിഭാഗത്തിൽ ഓറഞ്ച് എഫ്സി ബേപ്പൂർ, 14 ൽ വി പി സത്യൻ സോക്കർ സ്കൂൾ കോഴിക്കോട്, 16 ൽ ഗ്ലോബൽ എഫ്സി കണ്ണൂർ എന്നിവരും ജേതാക്കളായി. ഫുട്ബോൾ താരങ്ങളായ മുഹമ്മദ് റാഫി, വി പി സത്യന്റെ സഹതാരവും കേരള പൊലീസ് ടീം മുൻ ക്യാപ്റ്റൻ ബാബുരാജ് എന്നിവർ വിജയികൾക്ക‌് ട്രോഫികൾ നൽകി.

സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി വി ബാലൻ അധ്യക്ഷനായി. ജില്ലാ ഫുട്ബോൾ അസോസിസേഷൻ സെക്രട്ടറി ടി കെ എം മുഹമ്മദ് റഫീഖിനു നൽകി ഡോ. വി സുരേശൻ സ്മരണിക പ്രകാശനം ചെയ്തു. നീലേശ്വരം നഗരസഭാ കൗൺസിലർ എറുവാട്ട് മോഹനൻ, ഹെഡ് കോച്ച് കെ വി ഗോപാലൻ, സംഘാടക സമിതി ജനറൽ കൺവീനർ വീരമണി ചെറുവത്തൂർ, മഡിയൻ ഉണ്ണികൃഷ്ണൻ, ടി രാധാകൃഷ്ണൻ, ഇ ബാലൻ നമ്പ്യാർ, സി വിദ്യാധരൻ, കോച്ച് പി കുഞ്ഞിക്കൃഷ്ണൻ, കെ കെ രവി, ഗോപാലകൃഷ്ണൻ, ടി പി അബ്ദുൾ സലാം, സി വി ശരത്, യു സി മുഹമ്മദ് കു‍ഞ്ഞി എന്നിവർ സംസാരിച്ചു.

നീലേശ്വരം , ചിറ്റാരിക്കാൽ ഫുട്ബോൾ അക്കാദമികൾ തമ്മിൽ വനിതാ ഫുട്ബോൾ മത്സരവും നടന്നു. ഒരാഴ്ച നീണ്ട ചാമ്പ്യൻഷിപ്പിൽ നാലുവിഭാഗങ്ങളിലായി 32 ടീമുകൾ മാറ്റുരച്ചു.

%d bloggers like this: