GENERAL NATIONAL POLITICS

കാവല്‍ക്കാരന്‍ കള്ളന്‍ തന്നെ’: പറയാന്‍ ഒരു മടിയും ഇല്ലെന്ന് രാഹുല്‍ ഗാന്ധി.

img

ദില്ലി:

‘ചൗക്കിദാര്‍ ചോര്‍ ഹെ’ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് റാലിക്ക് ശേഷം ഒരു ദേശീയ ചാനലിനോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍. നേരത്തെ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ രേഖകള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതിന് പിന്നാലെ റഫാൽ കേസിലെ ഉത്തരവിന് ശേഷം കാവൽക്കാരൻ കള്ളനെന്ന് സുപ്രീംകോടതിക്ക് മനസ്സിലായെന്ന പ്രസ്താവന രാഹുല്‍ നടത്തിയിരുന്നു.

ഇതിനെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖി കേസ് നല്‍കി. ഇതില്‍ സുപ്രീംകോടതി നല്‍കിയ നോട്ടീസില്‍ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധി മറുപടി നല്‍കി. ഈ വെളിച്ചത്തില്‍ ‘ചൗക്കിദാര്‍ ചോര്‍ ഹെ’ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന വിളിയില്‍ രാഹുല്‍ മാപ്പ് പറഞ്ഞു എന്ന ബിജെപി പ്രതികരണത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

READ ALSO  ക്ഷേത്രക്കുളത്തിൽ  വാണിജ്യാടിസ്ഥാനത്തിലുള്ള മീൻ വളർത്തൽ ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളി: ശിവസേന

എന്നാൽ തന്റെ മുദ്രാവാക്യം കോടതിയുടെ പേരിലാക്കി മാറ്റിയതിൽ മാത്രമാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്.. കോടതിയുടേതല്ല തന്റെ സ്വന്തം അഭിപ്രായമാണത്. താനതിൽ തന്നെ ഉറച്ചു നിൽക്കുന്നു, അല്ല എന്നു തെളിയിക്കേണ്ടത് ചൗക്കീദാർ തന്നെയാണ്. എന്നാൽ അദ്ദേഹത്തിനതു കഴിഞ്ഞില്ലെന്നു മാത്രമല്ല, കള്ളനാണെന്നതിന് കൂടുതൽ തെളിവുകൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു, തങ്ങൾക്ക് എതിരായ പല കോടതി വിധികൾക്കും കാരണക്കാരനായ സുപ്രീം കോടതി ജഡ്ജിയെ വരെ ആരോപണത്തിൽ മുക്കി നിശ്ശബ്ധനാക്കുന്നു.

ഞാൻ ഉറപ്പിച്ചു പറയുന്നു. കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയാണ്. 32,000 കോടി കളവ് പോയി, അത് മോദിജി അനില്‍ അംബാനിക്ക് നല്‍കി. ആ അഴിമതിയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഇതില്‍ സംവാദത്തിന് മോദി തയ്യാറുണ്ടോ എന്ന് രാഹുല്‍ വെല്ലുവിളിച്ചു. തന്‍റെ വെല്ലുവിളിക്ക് മോദിക്ക് മറുപടിയില്ലെന്നും രാഹുല്‍..

%d bloggers like this: