CRIME Kasargod

കാസര്‍കോട്ടും പേര് ചോദിച്ച് ഉത്തരേന്ത്യന്‍ മോഡല്‍ അക്രമണം; കാഞ്ഞങ്ങാട്ടെ യുവാക്കളെയാണ് ആക്രമിച്ചത്..

img

കാസര്‍കോട് :

ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഉത്തരേന്ത്യയില്‍ മുസ്ലിം യുവാക്കള്‍ക്ക് നേരെ ആക്രമണം പടരുന്നതിനിടെ കാസര്‍കോട്ടും പേര് ചോദിച്ച് കാറില്‍ നിന്ന് വലിച്ചിറക്കി ആക്രമണം നടന്നതായി പരാതി. ഇന്ന് പുലര്‍ച്ചെ ഒന്നരമണിയോടെ കറന്തക്കാടിന് സമീപം താളിപ്പടുപ്പ് ദേശീയ പാതയിലാണ് സംഭവം. മംഗളൂരു വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാഞ്ഞങ്ങാട് മരക്കാപ്പുകടപ്പുറത്തെ സി എച്ച് ഫായിസ്(23) സുഹൃത്തായ അനസ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഫായിസ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ബന്ധുവിനെ കൂട്ടിക്കൊണ്ടു വരാനായി മംഗളൂരു വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയില്‍ താളിപ്പടുപ്പ് ഗ്രൗണ്ടിന് സമീപം കാര്‍ നിര്‍ത്തിയിട്ടിരുന്നു ഇതിനിടെയില്‍ സ്ഥലത്തെത്തിയ ചിലര്‍ ഡോര്‍തുറപ്പിച്ച് പേര് ചോദിക്കുകയും ഈ സ്ഥലമെതാണെന്ന് അറിയമോയെന്ന് ആക്രോഷിച്ച് വലിച്ച് പുറത്തിട്ട് തല്ലുകയായിരുന്നു. അക്രമത്തിന് ശേഷം ഇതുവഴിവന്ന വാഹനങ്ങളിലെ ചിലര്‍ യുവാക്കളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രികാലങ്ങളില്‍ പുതിയ ബസ്റ്റാന്റ് മുതല്‍ അടുക്കത്ത് ബയല്‍ ഭാഗങ്ങള്‍ നിയന്ത്രിക്കുന്നത് ഒരുപറ്റം ഗുണ്ടകളാണെന്ന് പരാതിയുണ്ട്. പേര് ചോദിച്ചുള്ള ആക്രമണത്തിന് പുറമേ വാഹനം തടഞ്ഞു നിര്‍ത്തി പണം തട്ടുന്നതും പതിവാണ്.

%d bloggers like this: