CRIME GENERAL OBITUARY

കാസര്‍കോട് ബീച്ച് റോഡിലെ വീട്ടിനുള്ളില്‍ 73 കാരിയുടെ മൃതദേഹം അഴുകിയ നിലയില്‍…

img

കാസര്‍കോട് :

ബീച്ച് റോഡില്‍ പഴയ ഗീതടാക്കീസിന് സമീപത്തെ വീട്ടിനുള്ളില്‍ ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധയായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്. കാസര്‍കോട് പോസ്റ്റ് ഓഫീസില്‍ നിന്ന് വിരമിച്ച സരോജിനി ഭായ് യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

എല്‍ ഐ സിയില്‍ അസിസ്റ്റന്റ് മാനേജരായി വിരമിച്ച പരേധനായ എം എസ് ബള്ളുളളായയുടെ ഭാര്യയാണ് ഇവര്‍. ഭമ്പതികള്‍ക്ക് മക്കളില്ല. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അറിയിച്ചതു പ്രകാരം പോലീസെത്തി നടത്തിയ പരിശേധനയിലാണ് അടുക്കളയില്‍ കണ്ടത്. വീടിന്റെ മുന്‍വശം അകത്തു നിന്ന് പൂട്ടിയ നിലയിലും അടുക്കളവാതില്‍ പാതി തുറന്നിട്ട നിലയിലുമാണ് ഉണ്ടായിരുന്നത്. ഭര്‍ത്താവിന്റെ മരണശേഷം സരോജിനി തികച്ചും ഏകാന്ത വാസത്തിലായിരുന്നു.

READ ALSO  ശിവസേന കോഴിക്കോട് ജില്ലാ കമ്മിറ്റി ആദരിച്ചു

അയല്‍ക്കാരുമായി പോലും സമ്പര്‍ക്കമില്ലാത്തത് മരിച്ച വിവരം പുറത്തറിയുന്നതിന് കാലതാമസമുണ്ടാക്കി. വീട്ടുമുറ്റത്ത് 6 ദിവസത്തെ ദിനപത്രങ്ങളും കണ്ടെത്തി.കാസര്‍കോട്ടെ അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഡക്കാന്‍ ഹറാള്‍ഡ് പത്രത്തിന്റെ ലേഖകനുമായിരുന്ന എം വി ബള്ളുള്ളായിയുടെ ബന്ധുവാണ് സരോജിനിയുടെ ഭര്‍ത്താവ് എം എസ് ബള്ളുള്ളായ. ടൗണ്‍പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

കൂടുതല്‍ അന്വേഷണത്തിന് ഫോറന്‍സിക് വിദഗ്ധന്റെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായം തേടി. മൃതദേഹം നീക്കാന്‍ പൊതുപ്രവര്‍ത്തകനായ ഫാറുഖ് രംഗത്തുണ്ട്.

%d bloggers like this: