HEALTH KERALA

കാൻസർ ചികിത്സാ രംഗത്ത് നൂറ് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മലബാർ കാൻസർ സെന്റർ..

img

കാൻസർ ചികിത്സാ രംഗത്ത് നൂറ് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ മലബാർ കാൻസർ സെന്ററിന് അഭിനന്ദനങ്ങളുമായി മുഖ്യ മന്ത്രി

മുഖ്യമന്ത്രിയുടെ FB പോസ്റ്റ് കാണാം.

********************************

കാൻസർ ചികിത്സാ രംഗത്ത് നൂറ് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ മലബാർ കാൻസർ സെന്ററിന് അഭിനന്ദനങ്ങൾ. കാൻസർ ചികിത്സാരംഗത്ത് സർക്കാർ മേഖലയിൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികൾ ഫലപ്രദമാകുന്നു എന്നാണ് ഈ നേട്ടം തെളിയിക്കുന്നത്. ആർ സി സിക്കൊപ്പം മറ്റൊരു സർക്കാർ സ്ഥാപനം കൂടി ചികിത്സാരംഗത്ത് പുരോഗതി നേടുന്നത് ക്യാൻസർ രോഗ നിയന്ത്രണത്തിന് സഹായകരമാകും.

READ ALSO  ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പ്രതിമാസം നാല് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താൻ കഴിയുന്ന ഹൈടെക് തീയറ്ററുകൾ ഇപ്പോൾ മലബാർ കാൻസർ സെന്ററിൽ സജ്ജമാണ്. രോഗിയുടെ തന്നെ മജ്ജ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ, ഒരു ദാതാവിൽ നിന്നും മജ്ജ സ്വീകരിക്കൽ തുടങ്ങിയ ശസ്ത്രക്രിയകൾ സെന്ററിൽ വിജയകരമായി നടത്തുന്നു. കുട്ടികൾക്കുള്ള മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയും മലബാർ കാൻസർ സെന്ററിൽ താരതമ്യേന കുറഞ്ഞ ചെലവിൽ നടത്തുന്നുണ്ട്. സമഗ്രമായ ഒരു ബോൺമാരോ രജിസ്ട്രി തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ മലബാർ കാൻസർ സെന്റർ ആരംഭിച്ചതും ആരോഗ്യമേഖലക്ക് മുതൽകൂട്ടാകും.

READ ALSO  ഔഷധപ്പച്ചയുമായി ന്യുമാഹിയിൽ ലോറൽ ഗാർഡൻ

റീജിയണൽ കാൻസർ സെന്റർ, മലബാർ കാൻസർ സെന്റർ എന്നിവയെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുകയും കൊച്ചി കാൻസർ സെന്ററിനെ യാഥാർത്ഥ്യമാക്കുകയും ചെയ്ത് മികച്ച ചികിത്സ ഉറപ്പാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. മെഡിക്കൽ കോളേജുകളിലും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. കാൻസറിനെ തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കുന്ന സൗകര്യങ്ങൾ താഴെ തട്ടിലുള്ള ആശുപത്രികളിലും ഒരുക്കി കാൻസർ രോഗ നിയന്ത്രണം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങളും നടപ്പാക്കുന്നു.

%d bloggers like this: