BREAKING NEWS KERALA

കിഫ്ബി വഴി 1423 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി അംഗീകാരം..

img

കിഫ്ബി വഴി 1423 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി അംഗീകാരം . മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗമാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.

816.91 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികൾക്കാണ് യോഗം അംഗീകാരം നൽകിയത്. കുട്ടനാട് കുടിവെള്ള പദ്ധതിയാക്കി 289.54 കോടി രൂപയും തിരുവനന്തപുരം നെയ്യാർ ബദൽ സ്രോതസ് പദ്ധതിക്കായി 206.96 കോടി രൂപയും മലപ്പുറം കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ പദ്ധതിക്ക് 108.70 കോടി രൂപയും ആലപ്പുഴ നഗരസഭയിലെ ജലവിതരണ സംവിധാനത്തിനായി 211.71 കോടി രൂപയും അംഗീകരിച്ചു.

READ ALSO  കോട്ടയം മെഡി. കോളേജിൽ പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി

വിവിധ ആശുപത്രികളുടെ നവീകരണത്തിന് 270 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് 67 കോടിയുടെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് 64 കോടിയുടെയും മട്ടന്നൂർ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് 71 കോടി രൂപയുടെയും പദ്ധതികൾ അംഗീകരിച്ചു. വിവിധ സ്‌റ്റേഡിയങ്ങൾക്കായി 80 കോടി രൂപയുടെ പദ്ധതികളും അംഗീകരിച്ചു.

മൂവാറ്റുപുഴയിൽ ഒളിമ്പ്യൻ ചന്ദ്രശേഖരൻ ഇൻഡോർ സ്‌റ്റേഡിയം, ഇടുക്കി നെടുങ്കണ്ടത്ത് കെ. പി. തോമസ് ഇൻഡോർ സ്‌റ്റേഡിയം, തിരൂർ മുനിസിപ്പൽ സ്‌റ്റേഡിയം, കോഴിക്കോട് ഫറോക്ക് ജി. ജി. വി. എച്ച്. എസ് ഇൻഡോർ സ്‌റ്റേഡിയം എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ നങ്ങ്യാർകുളങ്ങര, പാലക്കാട് വല്ലപ്പുഴ, തൃശൂർ നന്തിക്കര, കോട്ടയം കടുത്തുരുത്തി എന്നിവിടങ്ങളിൽ റെയിൽവേ ഓവർബ്രിഡ്ജുകൾ നിർമിക്കുന്നതിന് 114 കോടി രൂപയുടെ പദ്ധതികളും കിഫ്ബി വഴി നടപ്പാക്കും .

READ ALSO  ഐ.എച്ച്.ആര്‍.ഡി. അപേക്ഷ ക്ഷണിച്ചു

ഇതുവരെ 43730.88 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി അംഗീകാരം നല്‍കിയത്. വിവിധ വകുപ്പുകളിൽ 29455.71 കോടി രൂപയുടെ 552 പദ്ധതികൾക്ക് അംഗീകാരം നൽകി. വിവിധ വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 14275.17 കോടി രൂപയുടെ പദ്ധതിയും അംഗീകരിച്ചിരുന്നു.

%d bloggers like this: