KERALA ആരോഗ്യം.

കുട്ടികള്‍ക്ക് നീന്തല്‍ റെസ്‌ക്യൂ പരിശീലനം പഞ്ചായത്ത് മുന്‍സിപ്പാലിറ്റികള്‍ അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് : ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള (സിപിടി) സംസ്ഥനകമ്മിറ്റി..

img

സിപിടി പത്രക്കുറിപ്പ് 10-06-2019*കുട്ടികള്‍ക്ക് നീന്തല്‍ റെസ്‌ക്യൂ പരിശീലനം പഞ്ചായത്ത് മുന്‍സിപ്പാലിറ്റികള്‍ അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് : ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള (സിപിടി) സംസ്ഥനകമ്മിറ്റി.**കോഴിക്കോട് : കുട്ടികള്‍ക്ക് നീന്തല്‍ റെസ്‌ക്യൂ പരിശീലനം പഞ്ചായത്ത് മുന്‍സിപ്പാലിറ്റികള്‍ അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് കോഴിക്കോട് നളന്ദ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള (സിപിടി) സംസ്ഥനകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ നയത്തില്‍ കേരളത്തില്‍ പുതുചരിത്രം സൃഷ്ടിക്കാന്‍ സാധ്യതയുള്ള തീരുമാനമാണ് ഇത്.കുട്ടികള്‍ക്ക് ഈ വര്‍ഷം മുതല്‍ നീന്തല്‍ റെസ്‌ക്യു പരിശീലന വിഷയം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തെ സംഘടനസ്വാഗതം ചെയ്യുന്നു.ഇതിലൂടെ വെള്ളപ്പൊക്കം മൂലമുള്ള ദുരന്തങ്ങളില്‍ നിന്ന് ഭാവി തലമുറക്ക് രക്ഷപ്പെടാന്‍ കഴിയും. വേനലവധിക്കാലത്ത്‌പോലും നീന്തല്‍ അറിയാതെ നിരവധികുട്ടികളാണ് വര്‍ഷം തോറും മുങ്ങിമരിക്കുന്നത് ഇത് ഒരുപരിധിവരെ തടയാന്‍ കഴിയും. നിയമസഭമണ്ഡലത്തില്‍ ഒന്ന് വീതമാണ് സര്‍ക്കാര്‍ പരിശീലനകേന്ദ്രം പ്രഖ്യാപിച്ചത് ഇത് പഞ്ചായത്ത് മുന്‍സിപ്പല്‍ തലത്തില്‍ യാഥാര്‍ത്ഥ്യമാക്കണം. എങ്കിലേ ഭാവി തലമുറക്ക് ഗുണം ലഭിക്കൂ. ഇതിന് സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ട് അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.സര്‍ക്കാരിന്റെ കര്‍ശ്ശന നിര്‍ദ്ദേശം ഉണ്ടായിട്ടും കുട്ടികളെ ബസ്സിന് പുറത്ത് നിര്‍ത്തി അപമാനിക്കുന്ന ബസ്സ് ജീവനക്കാര്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കണം. കുട്ടികള്‍ക്ക് വേണ്ടി സംഘടനസമരരംഗത്ത് ഇറങ്ങും. ആദ്യം പ്രവര്‍ത്തകര്‍ ഇറങ്ങി ബസ്സ് ജീവനക്കാരെ നോട്ടീസ് നല്‍കി ബോധവല്‍കരിക്കും. അത്യാസന്ന നിലയിലുള്ള കുട്ടികളെയും രോഗികളെയും വിദഗ്ദ്ധചികിത്സക്ക് കുറഞ്ഞ ചിലവില്‍ കൊണ്ട് പോകാന്‍ ഏതെങ്കിലും ഒരോ മംഗലാപുരം-ചെന്നൈ മംഗലാപുരം- തിരുവന്തപുരം ട്രൈനുകളില്‍ വെന്റിലേറ്റര്‍ ഐസിയു സംവിധാനം ഉള്ള ആംബുലന്‍സ് കോച്ച് അനുവദിക്കണം എന്ന ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര റെയില്‍വേ മന്ത്രിക്കും കേരളത്തിലെ എംപി മാര്‍ക്കും സംഘടന നിവേദനം നല്‍കും. തൃശ്ശുര്‍ ജൂബിലിമിഷന്‍ ഹോസ്പിറ്റലിലെ ചികിത്സപിഴവിനെ തുടര്‍ന്ന് കാഴ്ചശക്തി നഷ്ടപ്പെടുമെന്ന് കരുതിയ സോനമോള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കിയസര്‍ക്കാര്‍ നടപടിയെ യോഗം അഭിനന്ദിച്ചു. ജൂബിലി മിഷന്‍ ഹോസ്പിറ്റലിലെ ചിക്ത്‌സ പിഴവ് എന്ന് ആരോപിച്ച് പിതാവ് നല്‍കിയ പരാതിയില്‍ എഡിജിപി അന്വേഷണം തുടങ്ങി.ഹൈദരാബാദിലെ ചികിത്സകഴിഞ്ഞ് എത്തിയ കുടുംബത്തിന്റെയും ചികിത്സനടത്തിയ ഹോസ്പിറ്റലുകളിലും അന്വേഷണസംഘം മൊഴിയും തെളിവും ശേഖരിച്ചു. നിലവില്‍ അന്വേഷണം തൃപ്തികരമാണ് ആവശ്യമെങ്കില്‍ സംഘടന കേസില്‍ കക്ഷിചേരും. മഞ്ചേരി മെഡിക്കല്‍ കോളേജിലും കുട്ടിയെ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. നാട്ടില്‍ മക്കള്‍ സുരക്ഷിതരല്ല പ്രവാസികള്‍ ആശങ്കയിലാണ് കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികള്‍ക്ക് കനത്ത ശിക്ഷനല്‍കണം എന്നാവശ്യപ്പെട്ട് സിപിടി യുഎഇ കമ്മിറ്റികള്‍ സംയുക്തമായി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാന്‍ തയ്യാറാക്കി അയച്ച ഒപ്പ് ശേഖരണ പകര്‍പ്പും നിവേദനവും സംഘടന ഭാരവാഹികള്‍ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.പാവപ്പെട്ട 150 കുട്ടികള്‍ക്ക് പുതുവസ്ത്രം വിതരണത്തിന് സാമ്പത്തികം സമാഹരിച്ച് നല്‍കിയ യുഎഇ കമ്മിറ്റിക്ക് സംഘടന അഭിനന്ദനങ്ങള്‍ അറിയിച്ചു.സംഘടനയുടെ ജില്ലാ ഭാരവാഹികള്‍ സ്‌കൂളുകള്‍ സന്ദര്‍ശനം നടത്തി അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തും. ജുലൈ 26 തീയ്യതി കാഞ്ഞങ്ങാട് വെച്ച് കുട്ടികളുടെ നിയമവിഷയത്തിൽ ഏകദിന നേതൃത്വപരിശീലനക്യാമ്പ് സംഘടിപ്പിക്കും. 150 പ്രതിനിധികള്‍ പങ്കെടുക്കും. സംസ്ഥാന പ്രസിഡണ്ട് സി കെ നാസര്‍ കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനജനറല്‍സെക്രട്ടറി സുനില്‍ മളിക്കാല്‍ സെക്രട്ടറിമാരായ വിനോദ് അണിമംഗലം ശ്രീജിത്ത് ശര്‍മ്മ ട്രഷറര്‍ സിദ്ദീഖ് ഫറോക്ക് വൈസ്പ്രസിഡണ്ട് ശാന്തകുമാര്‍ വനിത ചെയര്‍പേഴ്‌സണ്‍ പ്രസന്ന സുരേന്ദ്രന്‍ കണ്‍വീനര്‍ സുജമാത്യൂ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബേബികെ ഫിലിപ്പോസ് സജി ആലപ്പുഴ എന്നിവര്‍ സംസാരിച്ചു. പുതുതായി എക്‌സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുത്ത ഷാജി കോഴിക്കോട് നന്ദി പറഞ്ഞു.*ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ കോഴിക്കോട് ചേര്‍ന്ന സംസ്ഥാനകമ്മിറ്റിയോഗത്തില്‍ സംസ്ഥാനപ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് അദ്ധ്യക്ഷപ്രസംഗം നടത്തുന്നു.CHILD PROTECT TEAM KERALASTATE COMMITTE , MANIKOTH (UP GREEN SHOPPE)PO MANIKOTH KANHANGAD KASARAGOD DTKERALA INDIAOFFICE PHONE 9446652447HELP LINE NO 8281998415 https://www.facebook.com/CPTKerala/www.childprotectteam.com childprotectkerala@gmail.com

%d bloggers like this: