
ഇടുക്കി :
രണ്ടര വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ . രാജകുമാരി നോർത്ത് സ്വദേശിനിയെയാണ് എസ്.ഐ.അനൂപ് മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് .
ഭർത്താവ് വിദേശത്താണ് , യുവതിയും കുട്ടിയും പ്രായമായ മാതാപിതാക്കൾക്കൊപ്പം ഭർതൃ വീട്ടിലാണ് താമസം. ഇതിനിടെ സമീപവാസിയായ യുവാവുമായി ഇവർ അടുപ്പത്തിലാകുകയും കഴിഞ്ഞ നവംബറിൽ കുട്ടിയെ ഉപേക്ഷിച്ച് ഇയാൾക്കൊപ്പം പോവുകയുമായിരുന്നു .
വൃദ്ധരായ മാതാപിതാക്കൾ രാജാക്കാട് പോലീസിൽ പരാതി നൽകി . പോലീസ് നടത്തിയ അന്വേഷണത്തിൽ കാമുകനൊപ്പം ഒരുമിച്ച് താമസിക്കുകയായിരുന്ന യുവതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു . കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു .