Kavitha KERALA സാഹിത്യം.

കുറത്തിയാടൻ പ്രദീപിന്റെ “കഴുവേറി കാറ്റ് ” കാവ്യസമാഹാരം പ്രകാശനം നാളെ കായംകുളത്ത്..

കഴിവുകളുടെ ഓർമ്മയ്ക്കായ് കൂട്ടായ്മയുടെ പബ്ലിക്കേഷൻസിൽ പുറത്തിറങ്ങുന്ന “കഴുവേറിക്കാറ്റ്” പ്രകാശിതമാകുന്നു. കുറത്തിയാടൻറെ ഈ കവിതാസമാഹാരം 2019 ഒക്ടോബർ ആറിന് , നാളെ കായംകുളം എം എസ് എം കോളേജ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ ശ്രീ ഗിരീഷ് പുലിയൂർ പ്രകാശനം ചെയ്യുന്നു. ശ്രീ വി കെ ഷാജിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ആർട്ടിസ്റ്റ് ശ്രീ കെ പി മുരളീധരനെ ചടങ്ങിൽ ആദരിക്കുന്നതുമാണ്.

നാളെ ഉച്ചയ്ക്ക് ശേഷം കലാജനതാ കാവ്യപുരസ്കാരസമർപ്പണവും ഉണ്ടായിരിക്കുന്നതാണ്.നോവൽ വിഭാഗത്തിൽ ശ്രീ ഡാർവിൻ പിറവം (ചെകുത്താൻ കോട്ടയിലെ ചിലന്തിവലകൾ), ശ്രീ ജഗദീഷ് കോവളം (മൗനധ്വനി) കവിതാ വിഭാഗത്തിൽ ശ്രീ സജീവൻ പ്രദീപ്( ഒരു ജാതി വാക്കുകൾ ), ശ്രീ പി എൻ സുനിൽ (വിറ്റ് വീട്), ശ്രീ സലീം ചേനം (ആകാശം പുതച്ചിറങ്ങുന്ന ഒരില) എന്നിവർക്കും ശാസ്ത്ര സാഹിത്യ വിഭാഗത്തിൽ ശ്രീ കെ കെ ജയരാജൻ (മാനുഷം ) ഉം ആണ് പുരസ്കാരങ്ങൾ അർഹമാകുന്നത്.
ഹരികുമാർ പുതുശേരി യുടെ പേരിലുള്ള പുരസ്കാരം ശ്രീ റോബിൻ അരിമ്പൂരിനും (മുറിവേറ്റവരുടെ സുവിശേഷങ്ങൾ )
ശലഭം നിരണംകാരൻ സ്മാരക പുരസ്കാരം ശ്രീ സ്റ്റെജോ സെബാസ്റ്റ്യൻ (അക്ഷരച്ചിറകുകൾ ) ആണ് സമർപ്പിക്കുന്നത്.വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും കലാജനത ആദരിക്കുന്നു.

READ ALSO  സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ മുഖപത്രം, യു.എ.പി.എ അറസ്‌റ്റ് അട്ടപ്പാടിയിലെ കൊടുംക്രൂരതയിൽ നിന്ന് ശ്രദ്ധതിരിക്കാൻ..

പ്രകാശനചടങ്ങിലും അതിനോടൊപ്പം നടത്തപ്പെടുന്ന പുരസ്കാരസമർപ്പണത്തിനും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

കൂട്ടായ്മയുടെ അടുത്ത പുസ്തകം ശ്രീ ഭാനു മോഹനൻറെയാണ്. പ്രകാശനം നവംബർ ആദ്യവാരം.വിശദവിവരങ്ങൾ പിന്നാലേ.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: