INTERNATIONAL

കുവൈറ്റിൽ യാചനക്ക് പിടിക്കപ്പെട്ടാൽ കുടുംബ സമേതം നാടുകടത്തുമെന്ന് മുന്നറിയിപ്പ്..

img

കുവൈറ്റ് സിറ്റി :

യാചനക്ക് പിടിക്കപ്പെട്ടാൽ കുടുംബ സമേതം നാടു കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി . ഒരു ഇളവും നൽകാതെ ഉടൻ നാടുകടത്താൻ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രാലയം നിർദേശം നൽകി .

സ്ത്രീകളാണ് പിടിക്കപ്പെടുന്നതെങ്കിൽ ഭർത്താവും മക്കളുമുൾപ്പെടെ കുവൈത്ത് വിടേണ്ടി വരും .

കമ്പനി ജീവനക്കാർ പിടിക്കപ്പെട്ടാൽ കമ്പനി വൻ തുക പിഴ നൽകേണ്ടി വരും . മാത്രമല്ല കമ്പനിയുടെ ഫയൽ മരവിപ്പിക്കുകയും ചെയ്യും .

കമ്പനികൾക്ക് കീഴിൽ സന്ദർശന വിസയിൽ എത്തിയവരാണ് യാചനയിലേർപ്പെട്ടതെങ്കിലും സ്പോൺസറിങ് കമ്പനിയുടെ ഫയൽ മരവിപ്പിക്കും .

ഗാർഹിക തൊഴിലാളികൾ യാചനക്കിടെ പിടിക്കപ്പെട്ടാൽ സ്പോൺസർമാർക്കെതിരെയും നടപടിയെടുക്കും .

റമദാനിൽ യാചന പിടികൂടാൻ മഫ്തി വേഷത്തിലുള്ള പൊലീസുകാരെയും വനിതാ പൊലീസിനെയും നിയോഗിക്കും . പ്രധാന വിപണികളിലും വ്യാപാര സമുച്ചയങ്ങളിലും പള്ളികളിലും പരിശോധനക്ക് പ്രത്യേക സംഘത്തെ നിയോഗിക്കുന്നുണ്ട് .

അംഗീകാരമുള്ള സന്നദ്ധ സംഘടനകൾക്ക് മാത്രമാണ് നിബന്ധനകളോടെ പിരിവിന് അനുമതി നൽകുക . മന്ത്രാലയം നൽകിയ പ്രത്യേക അനുമതി കാർഡ് കൈവശമില്ലാതെ ധന സമാഹരണം നടത്തുന്നത് നിയമ ലംഘനമാണ് . കെ.നെറ്റ് വഴിയോ ഓൺലൈൻ മണി ട്രാൻസ്ഫർ സംവിധാനം ഉപയോഗപ്പെടുത്തിയോ അല്ലാതെ ആളുകളിൽ നിന്ന് പണം നേരിട്ട് സ്വീകരിക്കുക , അനുമതിയില്ലാതെ പള്ളികൾ , ഷോപ്പിങ് കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ ധനസമാഹരണം നടത്തുക എന്നിവയും നിയമ ലംഘനമാണ് .

%d bloggers like this: