INTERNATIONAL

കുവൈറ്റിൽ സിവിൽ ഐ.ഡി കാർഡിൽ പേരിലെ തെറ്റ് തിരുത്താൻ ഓൺ‌ലൈൻ സംവിധാനം..

img

കുവൈത്ത് സിറ്റി :സിവിൽ ഐ.ഡി കാർഡിൽ ഇംഗ്ലിഷിലുള്ള പേരിലെ തെറ്റ് തിരുത്തുന്നതിന് പബ്ലിക് ഇൻഫർമേഷൻ അതോറിറ്റി (പാസി) ഓൺ‌ലൈൻ സംവിധാനം ഏർപ്പെടുത്തി . പുതിയ സംവിധാനം ഇന്ന് നിലവിൽ വരുമെന്ന് `പാസി` ഡയറക്ടർ ജനറൽ മുസാദ് അൽ അസൂസി അറിയിച്ചുപാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നത് നിർത്തലാക്കിയതോടെ വിമാനത്താവളങ്ങളിൽ യാത്രാരേഖയായി സിവിൽ ഐ ഡിയാണ് പരിഗണിക്കുന്നത് . പാസ്പോർട്ടിലെയും സിവിൽ ഐ.ഡിയിലെയും പേരുകൾ ഒരു പോലെയായിരിക്കണം .നിലവിൽ ഒട്ടേറെ ആളുകളുടെ പാസ്പോർട്ടിലെ പേരും സിവിൽ ഐ.ഡി കാർഡിലെ പേരും തമ്മിൽ വ്യത്യാസമുണ്ട് . ഇഖാമ പുതുക്കി പുതിയ കാർഡ് പ്രിന്റ് ചെയ്യുന്നതിന് മുൻപ് പേരിലെ വ്യത്യാസം ഒഴിവാക്കുന്നതിന് ഓൺ‌ലൈൻ സംവിധാനം പ്രയോജനപ്പെടും .ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സിവിൽ ഇൻഫർമേഷൻ ജനറൽ അതോറിറ്റി ചെയർമാനുമായ ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹിന്റെ നിർദേശാനുസരണമാണ് ഓൺ‌ലൈൻ സംവിധാനം ഏർപ്പെടുത്തിയതെന്ന് അസൂസി പറഞ്ഞു .ഇംഗ്ലിഷിൽ രേഖപ്പെടുത്തിയ പേരിലുള്ള പിശകു തിരുത്താൻ ഓൺ‌ലൈൻ വഴി സാധിക്കും .

%d bloggers like this: