KERALA ആരോഗ്യം.

കൂടുതൽ മെഡിക്കൽ സീറ്റ‌് സർക്കാരിന‌്; ഇടുക്കിയിൽ 50 സീറ്റ‌്..

img

തിരുവനന്തപുരം :

പുതിയ അധ്യയന വർഷം സർക്കാർ മേഖലയിൽ എം.ബി.ബി.എസ‌് , ബി.ഡി.എസ‌് ഉൾപ്പെടെ കൂടുതൽ മെഡിക്കൽ സീറ്റുകൾ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ലക്ഷ്യത്തിലേക്ക‌് . മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ 100 എം.ബി.ബി.എസ് സീറ്റുകൾക്ക‌് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എം.സി.ഐ) സ്ഥിരാംഗീകാരം നൽകി , ഇടുക്കി മെഡിക്കൽ കോളേജിന‌് അംഗീകാരം നേടിയെടുക്കാനുള്ള അവസാനഘട്ട ശ്രമത്തിലുമാണ‌് സർക്കാർ .

കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജും , പരിയാരം മെഡിക്കൽ കോളേജും സംസ്ഥാന സർക്കാർ ഏറ്റെടുത്ത‌് കൂടുതൽ സീറ്റുകൾ ഉറപ്പാക്കിയതിനു പിന്നാലെയാണിത‌് .

മഞ്ചേരിയിൽ നിന്ന‌് ആദ്യ ബാച്ച് പഠിച്ചിറങ്ങിയ സമയം തന്നെ സ്ഥിരാംഗീകാരം ലഭിക്കുന്നതും നേട്ടമാണ് . ഈ സർക്കാർ അധികാരത്തിലേറിയ ഘട്ടത്തിൽ കോളേജിന്റെ അംഗീകാരം നിലനിർത്താനായി നടത്തിയ വലിയ ഇടപെടലിന്റെ ഫലം കൂടിയാണ് സ്ഥിരാംഗീകാരം എന്ന് പറഞ്ഞു .

READ ALSO  ഇന്നു സംസ്ഥാനത്ത് 4287 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇനി മുതൽ ഓരോ പ്രവേശനഘട്ടത്തിനു മുമ്പും എം.സി ഐ പരിശോധന ഉണ്ടാകില്ല . അഞ്ച‌് വർഷത്തിലൊരിക്കൽ മാത്രമാണ‌് സൗകര്യം വിലയിരുത്തുക . മഞ്ചേരി ജനറൽ ആശുപത്രിയിൽ സൗകര്യങ്ങൾ ഒരുക്കാതെ 2013ലാണ് സർക്കാർ മെഡിക്കൽ കോളേജായി ഉയർത്തിയത് . ഈ സർക്കാർ എം.സി.ഐ ചൂണ്ടിക്കാണിച്ച പോരായ്മ പരിഹരിച്ച് അംഗീകാരം നിലനിർത്തി .

മേയിൽ തന്നെ അംഗീകാരം നേടി ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ ക്ലാസുകൾ തുടങ്ങാനുള്ള നടപടികൾ ഊർജിതമായി . ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഉടൻ കോളേജ് സന്ദർശിക്കും . ഇതു വരെ എം.സി.ഐ രണ്ട് പരിശോധന നടത്തി . 50 സീറ്റ‌് നേടുന്നതിന‌് എല്ലാ സൗകര്യവും പൂർത്തിയായി . അക്കാദമിക് ബ്ലോക്കിന് അംഗീകാരവും , പാരിസ്ഥിതിക അനുമതിയും ഉടൻ നേടും .

READ ALSO  കേരളാ പോലീസിലെ എട്ടു പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

ഒന്നാംവർഷ എം.ബി.ബി.എസ് കോഴ്‌സിനാവശ്യമായ അനാട്ടമി , ഫിസിയോളജി , ബയോ കെമിസ്ട്രി വിഭാഗങ്ങൾ സജ്ജീകരിച്ചു . ആശുപത്രി ബ്ലോക്ക് , പുതിയ അത്യാഹിത വിഭാഗം , എമർജൻസി ഓപ്പറേഷൻ തിയറ്റർ , മെഡിക്കൽ , സർജിക്കൽ ഐ.സി.യുകൾ , കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനം , ബ്ലഡ് ബാങ്ക് , ലബോറട്ടറി സംവിധാനം , ആധുനിക മോർച്ചറി എന്നിവയും ഒരുക്കി .

%d bloggers like this: