CRIME

കെവിന്‍ വധക്കേസ് ; സാക്ഷിയെ മര്‍ദ്ദിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കി..

img

പുനലൂര്‍ :

കെവിന്‍ വധക്കേസിലെ സാക്ഷിയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍ . കേസിലെ ആറാം പ്രതി മനു മുരളീധരന്‍ , 13-ാം പ്രതി ഷിനു നാസര്‍ എന്നിവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെയാണ് പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത് . പുനലൂര്‍ സ്വദേശികളായ ഷാജഹാന്‍ , റോബിന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .

കോടതിയില്‍ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് 37ാം സാക്ഷിയായ രാജേഷിനെ കേസിലെ പ്രതികളായ മനു മുരളീധരനും ഷിനു നാസറിനുമൊപ്പം ചേര്‍ന്നാണ് ഇവര്‍ മര്‍ദ്ദിച്ചത് .

പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷല്‍ വാദം അംഗീകരിച്ച കോടതി മനു മുരളീധരന്റേയും ഷിനു നാസറിന്റേയും ജാമ്യം റദ്ദാക്കി ഉത്തരവിറക്കി .

%d bloggers like this: