GENERAL

കൊടുങ്ങല്ലൂരിൽ ടാങ്കർ ലോറി കാറിലിടിച്ച് നാല് പേർ മരിച്ചു..മരിച്ചവരിൽ രണ്ട് കുട്ടികൾ.

img

കൊടുങ്ങല്ലൂർ:

പെരിഞ്ഞനത്ത് ടാങ്കർ ലോറിയും ആൾേട്ടാ കാറും ഇടിച്ച് കാറിൽ സഞ്ചരിച്ച നാല് പേർ മരിച്ചു. ചങ്ങനാശ്ശേരി മലങ്കുന്ന് പ്രശാന്ത് ഭവനിൽ പ്രമോദിെൻറ ഭാര്യ നിഷ (31), മകൻ ദേവനന്ദന (മൂന്നര), നിഷയുടെ അച്ഛൻ ആലുവ ചാത്തനേഴത്തുകര രാമകൃഷ്ണൻ (68), പ്രമോദിെൻറ സഹോദരിയുടെ മകൾ നിവേദിത (രണ്ട്) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ പ്രമോദിെന കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലും മകൻ അദിദേവിനെ (ഏഴ്) തൃശൂർ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഉച്ചകഴിഞ്ഞ് നാലോടെയാണ് അപകടം. കാർ യാത്രക്കാർ ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. പ്രമോദ് കോട്ടയം എ.ആർ ക്യാമ്പിലെ പൊലിസാണ്.

%d bloggers like this: