POLITICS

കെ.എം.മാണിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചു ; ജോസ്.കെ.മാണിക്കെതിരെ പി.സി.ജോര്‍ജ്..

img

കൊച്ചി :

ജോസ്.കെ.മാണിക്കെതിരെ പി.സി.ജോര്‍ജ്. കെ.എം.മാണിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് പി സി ജോര്‍ജ്. മൃതദേഹം സംസ്‌കരിച്ച സ്ഥലം കണ്ടാല്‍ അത് മനസ്സിലാവുമെന്നും മാണി അത്യാഹിത നിലയില്‍ കിടക്കുമ്പോഴും മകനും മകളും വോട്ട് തേടി നടക്കുകയായിരുന്നുവെന്നും പി.സി.ജോര്‍ജ്.

കെ.എം.മാണിയുടെ മുഖ്യമന്ത്രി പദം തകര്‍ത്തത് ജോസ്.കെ.മാണിയാണ് . നൂല് പൊട്ടിയ പട്ടം പോലെയാണ് ജോസ്.കെ.മാണി . കേരള കോണ്‍ഗ്രസ്സ് പിരിച്ചു വിടണം എന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു . ഇപ്പോള്‍ അത് തനിയെ തീരുന്ന അവസ്ഥയാമെന്നും പി.സി.ജോര്‍ജ് പറഞ്ഞു .

പി.ജെ.ജോസഫ് മാണിയുടെ അനുശോചനം നടത്തിയ രീതി ശരിയായില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു .
ചേര്‍ത്തലയില്‍ എന്‍.ഡി.എ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പി.സി.ജോര്‍ജിന്റെ പ്രതികരണം . യോഗത്തില്‍ തനിക്ക് പ്രത്യേക ആവശ്യങ്ങള്‍ ഒന്നും പറയാനില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു .

%d bloggers like this: