JOBS KERALA

കെ.എസ്.ആര്‍.ടി.സി : എം-പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ 15 വരെ സാവകാശം..

img

തിരുവനന്തപുരം :

കെ.എസ്.ആര്‍.ടി.സിയിലെ 1565 എം-പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഉത്തരവ് നടപ്പാക്കാന്‍ 15 വരെ ഹൈക്കോടതി സാവകാശം അനുവദിച്ചു . കെ.എസ്.ആര്‍.ടി.സി നല്‍കിയ അപേക്ഷയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് .

പി.എസ്.സി ലിസ്റ്റിലുള്ളവര്‍ കാത്ത് നില്‍ക്കുമ്പോള്‍ എം-പാനല്‍ ഡ്രൈവര്‍മാരെ ഉപയോഗിച്ച് ബസ് സര്‍വീസ് നടത്തരുതെന്നും ആവശ്യമെങ്കില്‍ ഒഴിവുകളില്‍ റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാമെന്നും മുന്‍ ഉത്തരവില്‍ പറഞ്ഞിരുന്നു . ഈ വിധിക്കെതിരെ കെ.എസ്.ആര്‍.ടി.സി സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ ഇത് വരെ പരിഗണിച്ചിട്ടില്ല . അതിനാലാണ് വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത് .

READ ALSO  ഇന്നു സംസ്ഥാനത്ത് 4287 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

എം-പാനല്‍ ജീവനക്കാരെ തിരക്കിട്ട് ഒഴിവാക്കുന്നത് കെ.എസ്.ആര്‍.ടി.സി സര്‍വീസുകളെ ബാധിക്കുമെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു .

അതേ സമയം, പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷയെ എതിര്‍ത്തു .

%d bloggers like this: