NATIONAL POLITICS

കേജ്രിവാൾ അടി കിട്ടാൻ അർഹനാണ്. കാരണം..? കെജ്രിവാളിനെ ആക്രമിക്കുന്ന സംഘപരിവാറിനെതിരെ സോഷ്യൽ മീഡിയ..,

img

കേജ്രിവാൾ അടി കിട്ടാൻ അർഹനാണ്. കാരണം.

ഡൽഹി കെജ്‌രിവാൾ സർക്കാർ ചെയ്തു കൂട്ടിയ ജനദ്രോഹമായ ചില കാര്യങ്ങൾ.

1. വൈദ്യുതി ബിൽ പകുതിയാക്കി,
2. മാസം 20,000 ലിറ്റർ വെള്ളം സൗജന്യമാക്കി.

3. യമുന ശുചീകരണ പരിപാടി ആരംഭിച്ചു.
4. 1984 ലെ സിക്ക് കലാപത്തിലെ ഇരകളുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി.

5. കർഷകർക്ക് റെക്കോർഡ് നഷ്ടപരിഹാരം, 50,000 രൂപ പ്രതി ഹെക്ടർ.
6. ആം ആദ്മി മോഹല്ല ക്ലിനിക്ക് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചു. AC യോടുകൂടി അത്യാധുനീക സൗകര്യങ്ങളോടു കൂടിയ ക്ലിനിക് സ്ഥാപിക്കാൻ ചിലവായത് 20 ലക്ഷം രൂപ മാത്രം (മറ്റു സർക്കാരുകൾ രണ്ടു കോടിക്ക് ചെയ്തത്). ഈ വർഷം ഇത്തരത്തിലുള്ള 1000 ക്ലിനിക്കുകൾ കൂടി സ്ഥാപിക്കാൻ തീരുമാനം. ടെസ്റ്റുകളും മരുന്നും ഫ്രീ.

7. ആം ആദ്മി പൊളിക്ലിനിക് ആരംഭിച്ചു. 100 പൊളി ക്ലിനിക് സ്ഥാപിക്കാൻ പദ്ധതി.
8. 250 കോടി രൂപ പദ്ധതി ചിലവ് പ്രതീക്ഷിച്ച ഓവർ ബ്രിഡ്ജ് 150 കോടി രൂപക്ക് പൂർത്തീകരിച്ച് 100 കോടി രൂപ ഖജനാവിലേക്ക് മിച്ചം പിടിച്ചു.

READ ALSO  ന്യൂനമര്‍ദ്ദം ദേശീയ ദുരന്ത നിവാരണ സേന ക്യാമ്പ് തുറന്നു

9. മറ്റൊരു ഓവർ ബ്രിഡ്ജ് പണിത് മിച്ചം വെച്ചത് 125 കോടിരൂപ.
10. പുതിയ 1000 ബസ്സുകൾ ഇറക്കി. വരും വർഷങ്ങളിൽ കൂടുതൽ ബസ്സുകൾ.

11. ജൻ ലോക്പാൽ ബിൽ പാസാക്കി.
12. അന്താരാഷ്ട്ര നിലവാരമുള്ള ആധുനിക സ്കൂളുകൾ നിർമ്മിച്ചു. യൂറോപ്പ്യൻ രീതിയിലുള്ള ക്ലാസ് റൂം, സിലബസുകൾ..

13. സ്ത്രീ സുരക്ഷക്ക് ബസ്സുകളിൽ മാർഷൽ മാരെ നിയമിച്ചു.
14. ബസ്സിൽ CCTV ആരംഭിച്ചു.

15. ഡൽഹിയിൽ CCTV സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു.
16. JJ ക്ലസ്റ്റരിൽ 2000 ടോയലറ്റുകൾ നിർമ്മിച്ചു.

17. അഴിമതി കുറച്ചു കൊണ്ടുവന്നു.
18. സർട്ടിഫികറ്റുകളിൽ സ്വയം സാക്ഷ്യപെടുത്തൽ.

19. അപ്ലികേഷൻ ഓൺലെയിൻ ആക്കുകയും അഫിടെവിറ്റ് ഒഴിവാക്കുകയും ചെയ്തു.
20. സേവനം അവകാശമാക്കി. ഉദ്ധ്യോഗസ്ഥർ സേവനത്തിനു താമസം വരുത്തിയാൽ പിഴശിക്ഷ ഉറപ്പു വരുത്തി.

21. തെരുവിൽ ഉറങ്ങുന്നവർക്ക് രാത്രി താമസ സൗകര്യം ഏർപ്പാടാക്കി.
22. മലിനീകരണം തടയാൻ പ്രവർത്തനങ്ങൾ തുടങ്ങി.

READ ALSO  ജയിലിൽ കോവിഡ് ഫാ. കോട്ടൂരിന് 90 ദിവസം പരോൾ

23. എല്ലാ മരുന്നുകളും ആശുപത്രിയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തി, ആശുപത്രികളിൽ എല്ലാ മരുന്നുകളും സൗജന്യമാക്കി.

24. മാനേജ്മെന്റ് ക്വാട്ട നിർത്തലാക്കി.
25. സുതാര്യമായ അഡ്മിഷനായി നടപടികൾ ആരംഭിച്ചു.

26. MLA മാർക്ക് മാന്യമായ ശമ്പളം.

27. മന്ത്രി സഭയിലെ ഒരു മന്ത്രി അഴിമതി കാട്ടി എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഉടനെ തന്നെ മന്ത്രിയെ പുറത്താക്കി.

28. അഴിമതി കാണിച്ച നിരവധി ഉദ്ധ്യോഗസ്ഥരെ പുറത്താക്കി.

29. ഡൽഹി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള റോഡുകൾ നവീകരിച്ചു.

30. വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കി.
31. ഉന്നത വിദ്യാഭ്യാസത്തിനു എല്ലാ വിദ്യാർഥികള്ക്കും 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ. സർക്കാർ വിദ്യാർഥികൾക്ക് വേണ്ടി ജാമ്യം നിൽക്കും.

32. ഡ്യൂട്ടിയിൽ ഇരിക്കുമ്പോൾ മരണമടയുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും 1 കോടി രൂപ നഷ്ടപരിഹാരം.

33. ഡെങ്കി, മലിനീകരണം തുടങ്ങി സർക്കാർ പരുപാടികളെ കുറിച്ച് അവഭോധം നൽകുന്നതിനു TV റേഡിയോ പത്ര പരസ്യങ്ങൾ നൽകി.

34. കുറഞ്ഞ ചിലവിൽ ഭഷണം 5 രൂപക്ക് ഊണ് ആം ആദ്മി ക്യാൻറ്റീനുകൾ.
35. വാട്ടർ ATM, 20 Ltr വെള്ളം 2 രൂപക്ക്

READ ALSO  ജയിലിൽ കോവിഡ് ഫാ. കോട്ടൂരിന് 90 ദിവസം പരോൾ

36. ഏറ്റവും കുറഞ്ഞ വാറ്റ് നിരക്ക്
37.ട്രാഫിക് കുറക്കാൻ Odd Even പദ്ധതി

38. പുതിയ മേഡിക്കൽ കോളജുകൾ, ആശുപത്രികൾ, മൊഹല്ല ക്ലിനിക്ക് പോലെയുള്ള പ്രാഥമികാരാഗ്യ കേന്ദ്രങ്ങൾ. ചികിത്സകളെല്ലാം സൗജന്യം.

39. തെരുവിൽ കഴിഞ്ഞിരുന്ന വീടില്ലാത്ത 350 ലധികം കുടുംബങ്ങളെ ഫ്ലാറ്റ്‌ നിർമ്മിച്ച്‌ പുനരധിവസിപ്പിച്ചു.

40. തെരുവിൽ ഭിക്ഷാടനം നടത്തുന്നവരെ പുനരധിവസിപ്പിക്കാൻ പ്രത്യേകം പദ്ധതി.
41.ജനങ്ങളെ സർക്കാർ ഓഫീസിൽ വരുത്താതെ സർക്കാർ സേവനങ്ങൾ വീട്ടു പടിക്കൽ എത്തിച്ചു.

ഇനിയും ഒരുപാട് ജനസേവങ്ങൾ…….

കെജ്‌രിയെ അടിക്കുക തന്നെവേണം.

%d bloggers like this: