GENERAL KERALA

കേന്ദ്ര ഗതാഗത, ഹൈവേ, വ്യവസായ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി , കേരള നിയമസഭയിൽ ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

img

ദേശീയപാത വികസനത്തിൽ കേരളത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ആവശ്യമായ പണം അനുവദിക്കുമെന്നും കേന്ദ്ര ഗതാഗത, ഹൈവേ, സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. കേരള നിയമസഭയിൽ ഇന്ന് രാവിലെ മുഖ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

സാഗർമാല പദ്ധതിയിലും കേരളത്തിന് അർഹമായ പരിഗണന നൽകും. ഫിഷറീസ് മന്ത്രാലയം രൂപീകരിച്ചത് കേരളത്തിന് കൂടുതൽ സഹായകമാവുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. മത്‌സ്യമേഖല, ജൈവകൃഷി, കേരളത്തിന്റെ ഗതാഗത സംവിധാനം, തുറമുഖം തുടങ്ങി വിവിധ മേഖലകളെ സംബന്ധിച്ച് ചർച്ച നടന്നു. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ, ഒ.രാജഗോപാൽ എം എൽ.എ. തുടങ്ങിയവരും സന്നിഹിതരായിരുന്നു.

READ ALSO  പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തുടർന്ന് നിയമസഭാ വി. ഐ. പി ഗാലറിയിലിരുന്ന് കേന്ദ്രമന്ത്രിയും ഭാര്യ കാഞ്ചൻ ഗഡ്കരിയും സഭാ നടപടികൾ അൽപനേരം വീക്ഷിച്ചു.മുഖ്യമന്ത്രിയുടെ ആതിഥേയത്വം സ്വീകരിച്ച് ക്‌ളിഫ് ഹൗസിലെത്തിയ അവർ ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്.

%d bloggers like this: