AGRICULTURE KERALA

കേന്ദ്ര മത്സ്യ ഗവേഷണ സംഘമെത്തി, കവ്വായിക്കായലിൽ കൂടുകൃഷിയിലൂടെ ചാകര കൊയ്യാം..

img

കാസർഗോഡ്:

കവ്വായികായലിൽ കൂടുകൃഷിക്ക് സാധ്യതളേറെ. ഓരുജല മീൻ കൃഷി വ്യാപിപ്പിക്കുന്നതിന് കേന്ദ്ര മത്സ്യ ഗവേഷണ സംഘമെത്തി. സമുദ്രകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കവ്വായിക്കായലിന്റെ വിവിധ മേഖലയിൽ നിന്നും വെള്ളം ശേഖരിച്ച് പരിശോധിക്കുന്നത്.

വലിയപറമ്പ്, പടന്ന, ചെറുവത്തൂർ പഞ്ചായത്തിൽ നിലവിൽ കൃഷി ചെയ്യുന്ന ഇടങ്ങളിലും പുതിയ മേഖലകൾ കണ്ടത്തുന്നതിനുമാണ് പരിശോധന. കായലിലെ നീരൊഴുക്കും ലവണാശംത്തേയും കുറിച്ചും പഠനം നടത്തും. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ 50 ലേറെ പേർ ഈ മേഖലയിൽ കൂടുകൃഷിയിലൂടെ വരുമാന മാർഗം കണ്ടെത്തുണ്ട്.

മീൻ കൃഷിക്ക് പുറമെ കല്ലുമ്മക്കായ കൃഷി, മുരു, കക്ക എന്നിവയുടെ സംരക്ഷണവും ഉറപ്പ് വരുത്തിയാണ് കൂട് കൃഷി വ്യാപിപ്പിക്കുന്നത്. വീട്ടുപറമ്പുകളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയുള്ള മീന്‍കൃഷിക്ക് പുറമെ കായലിൽ തന്നെ കൂട് നിർമ്മിച്ചുള്ള കൃഷി രീതിയാണ് സജീവമായത്.

READ ALSO  അക്ഷരവൃക്ഷം പദ്ധതിക്ക് ദേശിയ അവാര്‍ഡ്.

പുഴയെ ആശ്രയിച്ച് ഓരുജലാശയ കൂടു കൃഷികൊണ്ട് സമ്പന്നമായിരിക്കുകയാണ് കവ്വായി കായല്‍ തീരം. നിരവധി കര്‍ഷകരാണ് കായലില്‍ മത്സ്യ വിളവിറക്കി വിജയഗാഥ രചിക്കുന്നത്. കായലിന്റെ ഓരത്തുള്ള ജലാശയത്തില്‍ രണ്ട് മീറ്റര്‍ നീളത്തിലും വീതിയിലും ആഴത്തിലും പൈപ്പ്, കവുങ്ങ് എന്നിവ സ്ഥാപിച്ച് പ്രത്യേകം വല കൂടുകള്‍ നിര്‍മിച്ചാണ് കൃഷി. എറണാകുളത്തുനിന്ന്‌ എത്തിക്കുന്ന വലയാണ് ഉപയോഗിക്കുന്നത്. ഒരു കൂട് നിര്‍മിക്കാന്‍ 4800 രൂപയാണ് ചെലവ്‌. നിക്ഷേപിക്കാനുള്ള കുഞ്ഞുങ്ങളെ മലപ്പുറത്തുനിന്നാണ്‌ എത്തിക്കുന്നത്. മീന്‍ കുഞ്ഞുങ്ങള്‍ക്ക‌് 16 മുതല്‍ 65 രൂപ വരെയാണ് നല്‍കേണ്ടി വരുന്നത്. മത്സ്യ കുഞ്ഞുങ്ങളെ പ്രത്യേക ഹാച്ചറികളില്‍ ഇട്ട് വളര്‍ത്തും. പിന്നീട് കായലില്‍ തയ്യാറാക്കിയ കുടുകളില്‍ നിക്ഷേപിക്കും. പൂര്‍ണ വളർച്ചയെത്താന്‍ ആറ് മാസം വേണം. പ്രായത്തിന് അനുസരിച്ച് നല്‍കുന്ന തീറ്റയിലും വ്യത്യാസം വരുത്തും. കരിമീന്‍, കളാഞ്ചി, ചെമ്പല്ലി, വറ്റ, വളോടി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ഒരു കൂട്ടില്‍നിന്ന്‌ അമ്പത് കിലോ മീന്‍ വരെ ലഭിക്കും.

READ ALSO  കാക്കിക്കുള്ളിലുമുണ്ട് ഒരു അമ്മമനസ്സ്

മീനുകള്‍ വാങ്ങാന്‍ പ്രത്യേക ഏജന്‍സികള്‍ എത്തും. ഒരു കിലോ മീനിന് 450 രൂപ മുതല്‍ ലഭിക്കും. വായ്പയെടുത്തും മറ്റുമാണ് കൃഷിയിറക്കുന്നതെങ്കിലും കൃഷിയില്‍ നഷ്ടം വരാറില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. നീല വിപ്ലവം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ സഹകരണത്തോടെയാണ് കര്‍ഷകര്‍ ഓരു ജലാശയ കൂട് മത്സ്യ കൃഷി ഒരുക്കിയത്.

ഫിഷറീസ് വകുപ്പിന്റെ സബ്‌സിഡിയും ലഭ്യമാകുന്നുണ്ട്. ചെറുവത്തൂര്‍, പടന്ന പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 20 മത്സ്യ കൃഷി യൂണിറ്റുകളുണ്ട്‌. ഫിഷറീസ് വകുപ്പിന്റെ സബ്‌സിഡിയോടെ നടത്തുന്ന ജലാശയ മത്സ്യ കൃഷിയിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തുകയാണിപ്പോള്‍. കർഷകരുടെ എണ്ണം പതിൻമടങ്ങ് വർദ്ധിക്കുന്നതോടെ കൂടുതൽ തൊഴിൽ സാധ്യത തീര മേഖലയിലെത്തും.

%d bloggers like this: