CENTRALGOVERNMENT INTERNATIONAL

കേന്ദ്ര സഹമന്ത്രിയായി വി മുരളീധരന്റെ ആദ്യ സന്ദർശനം നൈജീരിയയിൽ

img

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ എത്തി . ഇന്ന് അബൂജയിൽ നടക്കുന്ന ജനാധിപത്യ ദിനാഘോഷത്തിൽ പങ്കെടുക്കുന്ന മുരളീധരൻ ആഫ്രിക്കൻ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും.മന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദർശനമാണിത്.
3 ദിവസത്തെ സന്ദർശനമാണ് അദ്ദേഹത്തിന്റേത്.. ഇന്നലെ വൈകീട്ടാണ് തലസ്ഥാനമായ അബൂജയിൽ എത്തിയ അദ്ദേഹത്തിന് ഇന്ത്യൻ സമൂഹം സ്വീകരണം നൽകിയത്.അബൂജയിലെ ഇന്ത്യൻ കൾച്ചറൽ അസോസിയേഷനും ഹൈക്കമ്മീഷനും ചേർന്നായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. അത്താഴ വിരുന്നിലും അദ്ദേഹം പങ്കെടുത്തു..

പ്രതിരോധ, വാണിജ്യ മേഖലയിൽ ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദർശനം. നാളെ അദ്ദേഹം ലാഗോസ് സന്ദർശിക്കുകയും അബൂജയിലെയും ലാഗോസിലെയും ഇന്ത്യൻ സമൂഹവുമായി മന്ത്രി സംവദിക്കുകയും ചെയ്യും. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഒായിൽ, എൽ.എൻ.ജി ഇറക്കുമതിയുടെ നല്ലൊരു ഭാഗം നൈജീരിയയിൽ നിന്നാണ്.
നൈജീരിയൻ പ്രസിഡണ്ട് മുഹമ്മദ് ബുഹാരി, വൈസ് പ്രസിഡണ്ട് യെമി, നൈജർ, ദക്ഷിണാഫ്രിക്ക, എത്യോപ്യ, ഈജിപ്ത് എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും..

%d bloggers like this: