GENERAL POLITICS

കേരളം ബൂത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി ; പരമാവധി വോട്ടുകൾ ഉറപ്പിക്കാൻ മുന്നണികളും സ്ഥാനാർത്ഥികളും..

img

തിരുവനന്തപുരം :

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ബൂത്തിലെത്താൻ ഇനി വെറും മണിക്കൂറുകൾ മാത്രം ബാക്കി . പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ പരമാവധി വോട്ടകൾ ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മുന്നണികളും സ്ഥാനാർത്ഥികളും .

20 ലോക്സഭാ മണ്ഡലങ്ങളിൽ നിന്നായി 243 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്തുനിന്ന് ജനവിധി തേടുന്നത് .

ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത് വയനാട്ടിലാണ് , 22 സ്ഥാനാർത്ഥികളാണ് ഇവിടെ മത്സര രംഗത്തുള്ളത് . ആറ്റിങ്ങലാണ് രണ്ടാം സ്ഥാനത്ത് , 21 സ്ഥാനാർത്ഥികൾ . തിരുവനന്തപുരത്ത് 17ഉം കോഴിക്കോട് 15ഉം സ്ഥാനാർത്ഥികളുമാണുള്ളത് .

2,54,08,711 വോട്ടർമാരാണ് ചൊവ്വാഴ്ച പോളിംങ് ബൂത്തിലേക്ക് നീങ്ങുന്നത് .

READ ALSO  കോട്ടയം മെഡി. കോളേജിൽ പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി

പ്രചരണരംഗത്ത് ആവേശം നിറച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവിനും പ്രിയങ്കയുടെ വരവിനും മറ്റ് കേന്ദ്ര നേതാക്കളുടെ വരവിനും തലസ്ഥാനമടക്കമുള്ള ജില്ലകൾ സാക്ഷിയായി .

രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനർത്ഥിത്വവും ഏറെ ചർച്ചകൾക്ക് വഴിയായി .

തുടക്കത്തിൽ കേന്ദ്രസർക്കാർ നയങ്ങൾ മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ ചർച്ചയായെങ്കിലും അവസാനഘട്ടം ശബരിമല തന്നെ തെരഞ്ഞെടുപ്പിന്റെ മുഖ്യവിഷയമായി .

തിരുവനന്തപുരം , പത്തനംതിട്ട , തൃശൂർ , പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളിലെ ആവേശകരമായ ത്രികോണ മത്സരം കേരളമാകെ ഉറ്റു നോക്കുന്നതായി മാറി .

ബി.ജെ.പിയുടെ വോട്ടു വിഹിതം ഉയരുമെന്ന അഭിപ്രായ സർവേകളും രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടലും രണ്ടു മുന്നണികൾക്കും നിർണായകമാകും .

%d bloggers like this: