
കൊച്ചി :
കേരളത്തില്‍ പലയിടത്തും വേനല്‍ മഴയെത്തി . തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ പലഭാഗങ്ങളിലും ഇന്ന് മഴ ലഭിച്ചു . കഴിഞ്ഞ ദിവസം രാത്രിയിലും തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ പെയ്തിരുന്നു .
മഴയോടൊപ്പം കാറ്റും ഇടിമിന്നലുമുണ്ടായി . കൊച്ചിയില്‍ ഇടിമിന്നലേറ്റ് യുവതിയും സഹോദരീപുത്രനും മരിച്ചു . പുത്തന്‍കുരിശ് വെട്ടിക്കലില്‍ മണ്ടോത്തുകുഴി ലിസി(49) ഇവരുടെ സഹോദരിയുടെ മകന് അലക്സ്(15) എന്നിവരാണ് മരിച്ചത് .
അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്തെ പലഭാഗങ്ങളിലും വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . ഇടിയോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട് .