KERALA POLITICS

കേരളത്തിൽ 121 സീറ്റില്‍ യുഡിഎഫ് മുന്നില്‍, ബിജെപി ഒരിടത്ത് മാത്രം..

img

തിരുവനന്തപുരം:

രാഹുലിന്റെ ചിറകിലേറിയ യുഡിഎഫ് കേരളം കീഴടക്കിയപ്പോൾ സിപിഎമ്മിനും ഇടതുപക്ഷത്തിനും കനത്ത തോൽവി. കേരളത്തിൽ 121 നിയമസഭാ സീറ്റുകളിലാണ് യുഡിഎഫ് മുന്നിലെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 91 സീറ്റിൽ വിജയിച്ച ഇടതുപക്ഷത്തിന് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റിൽ മാത്രമാണ് മുന്നിലെത്താനായത്. സുവർണാവസരം പ്രതീക്ഷിച്ച ബിജെപിക്ക് കേരളത്തിൽ ആകെ മുന്നിലെത്താനായത് നേമം മണ്ഡലത്തിൽ മാത്രം.

ഇടുക്കി, തൃശൂർ, വയനാട്, പൊന്നാനി, മലപ്പുറം, എറണാകുളം, ആലത്തൂർ കൊല്ലം, ചാലക്കുടി, മാവേലിക്കര, കോഴിക്കോട് എന്നീ ലോക്സഭാ മണ്ഡലങ്ങളിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലെത്തി. പത്തനംതിട്ടയിലും, കോട്ടയത്തും, തിരുവനന്തപുരത്തും, ആറ്റിങ്ങലിലും, വടകരയിലും ഓരോ നിയമസഭാ സീറ്റിൽ മാത്രമാണ് യുഡിഎഫ് പിന്നാക്കം പോയത്.

READ ALSO  വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു

കാസർകോട് ഏഴിൽ നാലിടത്തും മുന്നിലെത്തിയിട്ടും ഉണ്ണിത്താൻ വിജയിക്കാൻ കാരണം മഞ്ചേശ്വരത്തും കാസർകോട്ടും സതീഷ് ചന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതുകൊണ്ടാണ്. കണ്ണൂരിൽ ധർമ്മടവും മട്ടന്നൂരും ഒഴികെ എല്ലായിടത്തും സുധാകരൻ മുന്നിലെത്തി. സിപിഎം ആകെ ജയിച്ച ആലപ്പുഴയിൽ പോലും നാലിടത്ത് മുന്നിലെത്തിയത് ഷാനിമോൾ ഉസ്മാനാണ്. പി.ജയരാജനെന്ന വൻമരത്തിന് തലശ്ശേരിയിൽ മാത്രമാണ് മുന്നിലെത്താനായത്.

പത്തനംതിട്ടയിൽ അടൂർ നിയമസഭാ സീറ്റിൽ മുന്നിലെത്താനായത് മാത്രമാണ് എൽഡിഎഫിന് ആശ്വസിക്കാനുള്ളത്. ഇന്ത്യയിൽ തന്നെ ഇടതുപക്ഷം അഞ്ച് സീറ്റിലേക്ക് ഒതുങ്ങി. സിപിഐക്ക് കൈവശമുണ്ടായിരുന്ന തൃശൂർ സീറ്റ് നഷ്ടപ്പെട്ടെങ്കിലും തമിഴ്നാട്ടിൽ ഡിഎംകെ കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച രണ്ടിടത്തും ജയിച്ചു. സിപിഎം ബംഗാളിലും ത്രിപുരയിലും തുടച്ചുനീക്കപ്പെട്ടു.

READ ALSO  യാത്രയയപ്പും പൂരസ്‌കാരങ്ങളും നൽകി

കേരളത്തിൽ ആലപ്പുഴ മാത്രമാണ് സിപിഎമ്മിന്റെ ആശ്വാസ തുരുത്ത്. തമിഴ്നാട്ടിൽ യുപിഎ സഖ്യത്തിനൊപ്പം നിന്ന് രണ്ട് എംപിമാരെ ജയിപ്പിക്കാൻ സിപിഎമ്മിനും കഴിഞ്ഞു. ലോക്സഭയിൽ ഇപ്പോൾ സിപിഎമ്മിനും മുസ് ലിം ലീഗിനും മൂന്ന് എംപിമാരെന്നതാണ് കണക്ക്. കേരളത്തിൽ രണ്ടിടത്ത് ജയിച്ച ലീഗ് തമിഴ്നാട്ടിലും യുപിഎയ്ക്കൊപ്പം നിന്ന് ഒരു സീറ്റ് നേടി.

%d bloggers like this: