GENERAL KERALA Kollam

കേരളഫോക്കസ് മാസിക ബെസ്റ്റ് കൾച്ചറൽ ആക്ടിവിസ്റ്റ് -2019 അവാർഡ് യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം.സതീശന്..

പുനലൂർ :

കേരള ഫോക്കസ് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ഓർഗനൈസേഷൻ,പുനലൂർ സംഘടിപ്പിക്കുന്ന ‘ശ്രാവണോത്സവം-2019’ നോടനുബന്ധിച്ച് സെപ്റ്റംബർ 17 ചൊവ്വാഴ്ച വൈകുംന്നേരം 5 മണി മുതൽ പുനലൂർ ചെമ്മന്തൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് സാംസ്‌കാരിക സമ്മേളനം, പുരസ്കാരദാനം,കവിയരങ്ങ്, നാടൻപാട്ട്, ഫ്യൂഷൻ മ്യൂസിക്, മിമിക്സ് പരേഡ്, ക്ലാസിക്കൽ ഡാൻസ് എന്നീ പരിപാടികൾ നടക്കും.

പുനലൂർ നഗരസഭ ചെയർമാൻ കെ.രാജശേഖരൻ അധ്യക്ഷത വഹിക്കുന്ന യോഗം സാഹിത്യകാരിയും ഗാനരചയിതാവുമായ രാധു പുനലൂർ ഉത്‌ഘാടനം ചെയ്യും. പ്രസ്‌തുത ചടങ്ങിൽ പ്രമുഖ സാംസ്‌കാരിക പ്രവർത്തകനും യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഇ.എം.സതീശന് കേരള ഫോക്കസ് ബെസ്റ്റ് കൾച്ചറൽ ആക്ടിവിസ്റ്റ് -2019 അവാർഡ് സമർപ്പിക്കും. ഫലകവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.

കേരളത്തിൽ സാംസ്കാരിക മേഖലയ്ക്ക് നൽകിയ വിവിധ സംഭാവനകളെ പരിഗണിച്ചാണ് എഴുത്തുകാരൻ, പ്രഭാഷകൻ, മികച്ച സംഘാടകൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയായ ഇ.എം.സതീശനെ ഈ വർഷത്തെ “കേരള ഫോക്കസ് മാസിക ബെസ്റ്റ് കൾച്ചറൽ ആക്ടിവിസ്റ്റ് -2019″അവാർഡിന് തെരഞ്ഞെടുത്തത്.

വിഷ്ണുദേവ്.വി കേരളഫോക്കസ്
9388030862
2019 സെപ്റ്റംബർ – 14

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: