KERALA Kollam

കേരളഫോക്കസ് മാസിക ബെസ്റ്റ് കൾച്ചറൽ ആക്ടിവിസ്റ്റ് -2019 അവാർഡ് യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം.സതീശന്..

img

കേരള ഫോക്കസ് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ഓർഗനൈസേഷൻ സംഘടിപ്പിച്ച ‘ശ്രാവണോത്സവം-2019’ നോടനുബന്ധിച്ച് പുനലൂർ ചെമ്മന്തൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് സാംസ്‌കാരിക സമ്മേളനം, പുരസ്കാരദാനം,കവിയരങ്ങ്, നാടൻപാട്ട്, ഫ്യൂഷൻ മ്യൂസിക്, മിമിക്സ് പരേഡ്, ക്ലാസിക്കൽ ഡാൻസ് എന്നീ പരിപാടികൾ നടന്നു.

പുനലൂർ നഗരസഭ ചെയർമാൻ കെ.രാജശേഖരൻ അധ്യക്ഷത വഹിച്ച യോഗം പ്രശസ്ത സാഹിത്യകാരിയും ഗാനരചയിതാവുമായ ശ്രീമതി രാധു പുനലൂർ ഉത്‌ഘാടനം ചെയ്തു. പ്രസ്‌തുത ചടങ്ങിൽ പ്രമുഖ സാംസ്‌കാരിക പ്രവർത്തകനും യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശ്രീ.ഇ.എം.സതീശന് കേരള ഫോക്കസ് മാസിക ബെസ്റ്റ് കൾച്ചറൽ ആക്ടിവിസ്റ്റ് -2019 അവാർഡായ ഫലകവും പ്രശസ്തിപത്രവും പൊന്നാടയും സമർപ്പിച്ചു.

കേരളത്തിൽ സാംസ്കാരിക മേഖലയ്ക്ക് നൽകിയ വിവിധ സംഭാവനകളെ പരിഗണിച്ചാണ് എഴുത്തുകാരൻ, പ്രഭാഷകൻ, മികച്ച സംഘാടകൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയായ ശ്രീ.ഇ.എം.സതീശനെ ഈ വർഷത്തെ “കേരള ഫോക്കസ് മാസിക ബെസ്റ്റ് കൾച്ചറൽ ആക്ടിവിസ്റ്റ്-2019 “അവാർഡിന് തെരഞ്ഞെടുത്തത്. സിനിമാ സീരിയൽ താരം ശ്രീമതി ഉമാ നായർ മുഖ്യാതിഥിയായിരുന്നു.

നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി സുശീല രാധാകൃഷ്ണൻ, കേരള ഫോക്കസ് വർക്കിംഗ്‌ ചെയർമാൻ ശ്രീ. പുനലൂർ വിജയൻ, യുവ നോവലിസ്റ്റ് ശ്രീ.നാസിം യഹിയ, കൗൺസിലർമാരായ ശ്രീ. എസ്. സുബിരാജ്, ശ്രീമതി ലളിതമ്മ, ഡോക്യുമെന്ററി സംവിധായകൻ ശ്രീ. സുരേഷ് ശിവദാസ്, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ചെയർമാൻ ഡോ.കെ.ടി.തോമസ്, ഫോക്കസ് ഭാരവാഹികളായ സർവ്വശ്രീ സി.കെ നെല്ലിപ്പള്ളി, എൻ. ജനാർദ്ദനൻ, ജയരാജ്‌ ഡി. എസ്., ടി.ഇ.ചെറിയാൻ, കുമാരി ചന്ദ്രൻ, സി. ബി. വിജയകുമാർ, വെഞ്ചേമ്പ് മോഹൻദാസ്, ഐക്കര ബാബു, സുനിത പത്തനാപുരം, ശശിധരൻ കരവാളൂർ, ഫോക്കസ് മാസിക സബ് എഡിറ്റേഴ്സ് ശ്രീ.പി.കെ.മോഹനൻ, ശ്രീമതി സജിത കുമാരി , യുവകലാസാഹിതി പുനലൂർ മണ്ഡലം പ്രസിഡന്റ്‌ ശ്രീമതി ശ്രീദേവി പ്രകാശ്, സുധർമ ടീച്ചർ, പൊന്നി തെന്മല കോട്ടവട്ടം തങ്കപ്പൻ, രാധാസുരേന്ദ്രൻ, രാധാമണി മോഹൻദാസ്, എന്നിവർ പ്രസംഗിച്ചു. മാസിക ചീഫ് എഡിറ്റർ വിഷ്ണുദേവ് സ്വാഗതം ആശംസിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആര്യങ്കാവ് മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.അച്ചൻകോവിൽ സുരേഷ് ബാബു, ചലച്ചിത്ര താരം ശ്രീമതി ഉമാ നായർ, ഡാൻസർ ശ്രീ.സാബു ഇൻക്രു എന്നിവരെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് നടന്ന കലാവിരുന്നിൽ 70 ഓളം കലാകാരന്മാർ പങ്കെടുത്തു.