CRIME POLITICS

കേരളവർമ്മാ കോളേജിൽ എസ് എഫ് ഐയുടെ പേരിൽ ബോർഡുകൾ സ്ഥാപിച്ചത് ABVP യെന്ന് വെളിപ്പെടുത്തൽ.ലക്‌ഷ്യം വർഗ്ഗീയ കലാപം…

img

കേരളവർമ്മാ കോളേജിൽ എസ് എഫ് ഐയുടെ പേരിൽ ബോർഡുകൾ സഥാപിച്ചതു എ ബി വി പിഎന്ന് വിദ്യാർഥികൾ; ലക്‌ഷ്യം വർഗ്ഗീ കലാപം

കേരളവർമ്മാ കോളേജിൽ എസ് എഫ് ഐയുടെ പേരിൽ ബോർഡുകൾ സഥാപിച്ചതു എ ബി വി പിഎന്ന് വിദ്യാർഥികൾ; ലക്‌ഷ്യം വർഗ്ഗീയ കലാപം

കേരളവർമ്മാ കോളേജിന് മുന്നിൽ എസ് എഫ് ഐയുടെ പേരിൽ ബോർഡുകൾ സ്ഥാപിച്ചത് എ ബി വി പിഎന്ന്വിദ്യാര്‍ത്ഥികൾ. ഇന്ന് രാവിലെയാണ് എസ് എഫ് ഐയുടെ പേരിൽ ഫ്ളക്സുകൾ കേരളവർമ്മാ കോളേജിന്റെ ക്യാമ്പസ്സിൽ പ്രത്യക്ഷപ്പെട്ടതു. എ ബി വി പിക്കാർ വെച്ച ഫ്ളക്സിലെ ചായത്തിന്റെ നിറവും എസ് എഫ് ഐയുടെ പേരി പ്രത്യക്ഷപ്പെട്ട ഫ്ളക്സിന്റെ നിറവും ഒന്നായതോടെയാണ്വിദ്യാര്‍ത്ഥികൾക്ക് സംശയം ഉണ്ടായത്.

പിന്നാലെ എത്തിയ എസ് എഫ് ഐ നേതാക്കന്മാർ ഈ ഫ്ളക്സുകൾ നീക്കം ചെയ്യുകയായിരുന്നു.

ശബരിമലയുടെ പേരിൽ വീണ്ടും കലാപത്തെ സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഫ്ളക്സുകൾ പ്രത്യക്ഷപ്പെട്ടത് എന്നാണു വിദ്യാര്‍ത്ഥികൾ കരുതുന്നത്. മുൻപും പല തവണ പുറത്തു നിന്നും എത്തിയ ആർ എസ് എസ് ഗുണ്ടകൾ കോളേജിൽ കടന്നു കയറി വിദ്യാര്‍ത്ഥികളെ മർദ്ദിക്കുന്നതിൽപ്പടെയുള്ള അതിക്രമങ്ങൾ കാണിച്ച ചരിത്രം കേരളവർമ്മാ കോളേജിന് ഉണ്ട്. ഇതും അതിന്റെ ഭാഗാമായിട്ടുള്ളതാണ് എന്നാണു വിദ്യാർഥികൾ കരുതുന്നത്.

ഇതിനിടയിൽ എസ് എഫ്‌ ഐ തിരുവനന്തപുരം എന്ന വ്യാജ ഫേസ്ബുക് പേജില് ഇതുപോലെത്തന്നെ ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു, ശബരിമല വിഷയത്തിൽ ഓർഡിനൻസ് ഇറക്കാതെ മലക്കം മറഞ്ഞ BJP യുടെ ജാള്യത മറയ്ക്കാൻ കേരള നേതൃത്വം അറിഞ്ഞുതന്നെയാണ് ശ്രമമെന്നതിന് തെളിവായി കെ സുരേന്ദ്രനടക്കം പലരും ഈ വിഷയത്തിൽ പോസ്റ്റിട്ടിരുന്നു..

%d bloggers like this: