
കേരള ജനപക്ഷം കാസറഗോഡ് ജില്ലാ കമ്മിറ്റിയിൽ നിന്ന് രാജിവെച്ചവർ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന് വേണ്ടി പ്രചാരണത്തിനിറങ്ങും.
കാസറഗോഡ് :കേരള ജനപക്ഷം പാർട്ടി എൻഡി എ യുടെ ഘടകകക്ഷി ആയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥി പക്ഷം കാസറഗോഡ് ജില്ലാ പ്രസിഡന്റ് അജ്മൽ ബേവിഞ്ച, കേരള ജനപക്ഷം കാസറഗോഡ് ജില്ലാ സെക്രട്ടറി നജീബ് കുന്നുംകൈ, വിദ്യാർത്ഥി പക്ഷം ജില്ലാ സെക്രട്ടറി സമ്പത്ത്, ജില്ലാ കമ്മിറ്റി അംഗം ഷുഹൈബ് ചട്ടഞ്ചാൽ എന്നിവരുടെ നേതൃത്വത്തിൽ ഇരുന്നൂറോളം പ്രവർത്തകർ ജനപക്ഷം പാർട്ടിയിൽ നിന്ന് രാജിവെച്ചതായി അറിയിച്ചു.
അഴിമതിക്കും വര്ഗിയതയ്ക്കും എതിരെ രൂപംകൊണ്ട കേരള ജനപക്ഷം ഇന്ന് വർഗീയ ഫാസിസ്റ്റ് ശക്തികളുടെ കൂടെയാണെന്നും ഇത്തരം ശക്തികൾക്കെതിരെ പോരാടാൻ യുഡിഎഫിന് മാത്രം കഴിയുകയുള്ളുഎന്നും അതിനാൽ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും ഇവർ അറിയിച്ചു.