KERALA

കേരള പോലീസിന്റെ തൊപ്പി മാറുന്നു ; ‘ പി ‘ തൊപ്പികള്‍ക്ക് പകരം ‘ ബറേ ‘ തൊപ്പികള്‍ വരുന്നു..

img

തിരുവനന്തപുരം :

സംസ്ഥാനത്തെ പൊലീസുകാരുടെ ‘ പി ‘ തൊപ്പികള്‍ക്ക് പകരം ‘ ബറേ ‘ തൊപ്പികള്‍ വരുന്നു . ഡി.ജി.പിയുടെ അധ്യക്ഷയിൽ ചേർന്ന സ്റ്റാഫ് കൗണ്‍സിൽ യോഗമാണ് തീരുമാനമെടുത്തത് . ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള ബറേ തൊപ്പികൾ എല്ലാവർക്കും നൽകാൻ തീരുമാനമായിരിക്കുന്നത് .

ഇപ്പോഴത്തെ തൊപ്പി ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ട് പൊലീസ് സംഘടനകളാണ് ഡി.ജി.പിക്ക് മുന്നിൽ വച്ചത് . ക്രമ സമാധാന ചുമതലയുള്ളപ്പോള്‍ ഇപ്പോള്‍ ധരിക്കുന്ന പി-തൊപ്പി സംരക്ഷിക്കാൻ പാടാണ് . ഇതോടെയാണ് ഡി.വൈ.എസ്.പി മുതൽ മുകളിലേക്കുള്ളവർ ഉപയോഗിക്കുന്ന ‘ ബറേ ‘ തൊപ്പികള്‍ ഇനി സിവിൽ പൊലീസ് ഓഫീസർ മുതൽ സി.ഐവരെയുള്ളവർക്കും ഉപയോഗിക്കാൻ ഡി.ജി.പി തത്വത്തിൽ അനുമതി നൽകിയത് .

READ ALSO  കോഴിക്കോട് കോർപ്പറേഷനിലെ ഭരണ,  പ്രതിപക്ഷ  അംഗങ്ങൾ നാടിനപമാനം: ശിവസേന

സി.ഐ റാങ്കിന് മുകളിലുള്ളവരുടെ തൊപ്പി നീല നിറമെങ്കിൽ താഴെ റാങ്കിലുള്ളവരുടെ തൊപ്പിയുടെ നിറം കറുപ്പായിരിക്കും . എന്നാൽ പാസിംഗ് ഔട്ട് , വി.ഐ.പി സന്ദർശം, ഔദ്യോഗിക ചടങ്ങുകൾ എന്നീ സമയങ്ങളിൽ പഴയത് തന്നെ ഉപയോഗിക്കണം . പുതിയ പരിഷ്കാരം സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും .

%d bloggers like this: