കേരള സ്റ്റേറ്റ് ഫിംഗർ പ്രിൻറ് ബ്യുറോ : നൂറ്റാണ്ടിന്റെ ചരിത്രംപേറുന്ന ലോകത്തെ രണ്ടാമത്തെ ഫിംഗർ പ്രിന്റ് ബ്യുറോ.

Uncategorized

ശാസ്ത്രീയ കുറ്റാന്വേഷണ രംഗത്തു സുപ്രധാന സ്ഥാനമാണ് ഫിംഗർ പ്രിൻറ് ശാസ്ത്ര ശാഖയ്ക്കുള്ളത്. ലോകത്തെ രണ്ടാമത്തെ ഫിംഗർ പ്രിന്റ് ബ്യുറോ കേരളത്തിലാണ് സ്ഥാപിതമായത്. എ ഡി 1900 ൽ ശ്രീമൂലം തിരുന്നാൾ മഹാരാജാവിന്റെ ഭരണകാലത്തു ആരംഭിച്ച തിരുവിതാംകൂർ ഫിംഗർ പ്രിന്റ് ബ്യുറോയാണ് സംസ്ഥാന രൂപീകരണത്തോടെ കേരള സംസ്ഥാന ഫിംഗർ പ്രിൻറ് ബ്യുറോയായത്.

1900 മെയ് മാസമാണ് തിരുവനന്തപുരത്തെ വിരലടയാള ബ്യുറോ പ്രവർത്തനമാരംഭിച്ചത്. 1950ൽ കൊച്ചിയിലെ ബ്യുറോയും അതിനോട് കൂട്ടി ചേർത്തു. കേരളം സംസ്ഥാന രൂപീകരണത്തോടു കൂടി അത് കേരള വിരലടയാള ബ്യുറോ ആയി മാറി. 1897ൽ സ്ഥാപിതമായ ലോകത്തിലെ ആദ്യത്തെ വിരലടയാള ബ്യുറോ കൊൽക്കത്തയിൽ പ്രവർത്തനമാരംഭിച്ചു മൂന്നു വര്ഷം തികയും മുൻപ് തന്നെ തിരുവനന്തപുരത്തും ഒരെണ്ണം ആരംഭിച്ചു എന്നത് അഭിമാനത്തിന് വക നൽകുന്നു.

READ ALSO  കെ റെയില്‍ അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമിക്കുന്നു : എ വിജയരാഘവന്‍

തിരുവനന്തപുരം ആസ്ഥാനമാക്കി സംസ്ഥാന ഫിംഗർ പ്രിന്റ് ബ്യുറോയും ജില്ലകൾതോറും ജില്ലാ ബ്യുറോകളും (Single Digit Finger Print Bureau ) നിലവിൽ ഉണ്ട് . ശിക്ഷിക്കപ്പെട്ട കുറ്റവാളികളുടെ വിരലടയാളങ്ങളും വിവരങ്ങളും റെക്കോർഡ് ചെയ്യുന്നതും ശാസ്ത്രീയമായി തരംതിരിച്ചു സൂക്ഷിക്കുന്നതും സംസ്ഥാന ഫിംഗർ പ്രിന്റ് ബ്യുറോയിലാണ്. അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതികളുടെ ഫിംഗർ പ്രിന്റ് സ്ലിപ് ഇവിടേയ്ക്കയ്ക്കുകയും, പ്രതി മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും, അയാളുടെ മുൻശിക്ഷാ വിവരങ്ങളും മറ്റും ഇവിടെ പരിശോധിയ്ക്കുകയും ചെയ്യും. കൂടാതെ അജ്ഞാത മൃതദേഹങ്ങളെ തിരിച്ചറിയുന്നതിനായി ഇവിടെ സൂക്ഷിച്ചിട്ടുള്ള ഫിംഗർ പ്രിന്റ് റെക്കോർഡുകളുമായി പരിശോധന നടത്താറുണ്ട്. ഫിംഗർ പ്രിന്റ് തെളിവായി വരുന്ന സിവിൽ ക്രിമിനൽ വ്യവഹാരങ്ങളിൽ വിദഗ്ധ അഭിപ്രായം നൽകുന്നതും (expert opinion ) ഫിംഗർ പ്രിന്റ് ബ്യുറോയിൽ നിന്നാണ്. ജയിലുകളിൽ ആൾമാറാട്ടം നടക്കാതിരിക്കാൻ കൃത്യമായ ഇടവേളകളിൽ ഫിംഗർ പ്രിന്റ് ബ്യുറോ പരിശോധന നടത്താറുണ്ട് വിരലടയാളങ്ങൾ തിരിച്ചറിയുന്നതിനുള്ള കമ്പ്യൂട്ടർ സംവിധാനവും സംസ്ഥാന ഫിംഗർ പ്രിന്റ് ബ്യുറോയിൽ ലഭ്യമാണ്.

READ ALSO  കെ റെയില്‍ അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമിക്കുന്നു : എ വിജയരാഘവന്‍

കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ വിരലടയാള പരിശോധന നടത്തുന്നത് ജില്ലാ ബ്യുറോകളിലെ ഉദ്യോഗസ്ഥരാണ്. കൃത്യസ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന വിരലടയാളങ്ങൾ (chance print ), റെക്കോർഡിൽ നിന്നും സംശയിക്കുന്നവരുടേതും, പ്രതികളുടേതുമായ വിരലടയാളങ്ങളുമായി താരതമ്യം ചെയ്താണ് യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുന്നത് . കോടതികളിൽ ഇത് സംബന്ധിച്ച വിദഗ്ധ അഭിപ്രായം നൽകുന്നതും (expert opinion ) ഫിംഗർ പ്രിന്റ് ബ്യുറോയാണ് . എമിഗ്രേഷൻ ആവശ്യങ്ങൾക്കായുള്ള ഫിംഗർ പ്രിന്റ് അറ്റസ്റ്റേഷനും ജില്ലാ യൂണിറ്റുകളിൽ നിന്നും ചെയ്യുന്നതാണ്. ഇതിനായി നിശ്ചിത ഫീസും ഏർപ്പെടുത്തിയിട്ടുണ്ട് .

READ ALSO  കെ റെയില്‍ അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമിക്കുന്നു : എ വിജയരാഘവന്‍

BSC കെമിസ്ട്രി/ ഫിസിക്സ് ബിരുദധാരികൾക്ക് PSC നടത്തുന്ന ‘ഫിംഗർ പ്രിന്റ് സെർച്ചർ’ തസ്തിക പരീക്ഷയിലൂടെ ഫിംഗർ പ്രിന്റ് ബ്യുറോയിൽ ഉദ്യോഗം നേടാം. അടിസ്ഥാന പരിശീലനവും മൂന്നു വർഷത്തെ സേവനവും പൂർത്തിയാക്കുന്ന ഫിംഗർ പ്രിന്റ് സെർച്ചർക്ക് അഖിലേന്ത്യാ തലത്തിൽ നടത്തുന്ന ഫിംഗർ പ്രിൻറ് എക്സ്പെർട് പരീക്ഷ വിജയിക്കുന്നത്തിലൂടെ ഫിംഗർ പ്രിന്റ് എക്സ്പെർട് ആയി സ്ഥാനകയറ്റം ലഭിക്കും.

#keralapolice #keralastatefingerprintbureau #fingerprintbureau #policevinjanam

img